Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗസ്ത്യാര്‍കൂടം ട്രക്കിങ്​: ഇന്നുമുതല്‍ 26 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

text_fields
bookmark_border
അഗസ്ത്യാര്‍കൂടം ട്രക്കിങ്​: ഇന്നുമുതല്‍ 26 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
cancel

തിരുവനന്തപുരം: കോവിഡ് 19, ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന്​ ഇന്ന് (ചൊവ്വാഴ്ച) മുതല്‍ 26-ാം തീയതി വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2360762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid and omicron fear restrictions for visiting agasthyakoodam
Next Story