ജനുവരി മുതൽ ഏഥൻസിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ
text_fieldsമുംബൈ: ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ ജനുവരി 23 മുതൽ ഇന്ത്യക്കും ഏഥൻസിനും ഇടയിൽ നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കും ഗ്രീസിനും ഇടയിൽ സർവീസ് നടത്തുന്ന ഏക ആഭ്യന്തര വിമാന കമ്പനിയായി ഇൻഡിഗോ മാറും. എയർലൈനിന്‍റെ ആദ്യ ദീർഘ ദൂര നാരോ ബോഡി വിമാനമായ A321XLR ആണ് സർവീസിന് ഉപയോഗിക്കുന്നത്. 8,700 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പുതുതലമുറ എയർബസാണ് A321XLR. 2X2 കോൺഫിഗറേഷനിൽ 12 ഇൻഡിഗോ സ്ട്രെച്ച് (ബിസിനസ് ക്ലാസ്) സീറ്റുകളും 183 ഇക്കണോമി ക്ലാസ് സീറ്റുകളും ഈ വിമാനത്തിൽ ഉണ്ടായിരിക്കും.
ജനുവരി 23ന് മുംബൈയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വിമാനം അന്നു തന്നെ ഏഥൻസിൽ എത്തുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്. രണ്ട് പുരാതന നഗരങ്ങൾ തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ റൂട്ട് നിർണായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇൻഡിഗോ ചീഫ് എ്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് പറഞ്ഞു.
ഇന്ത്യയെ ലോകമെമ്പാടുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡിഗോയുടെ നിർണായക ചുവടുവെയ്പാണ് പുതിയ സർവീസ് പ്രഖ്യാപനം. ഒരു സുപ്രധാന യൂറോപ്യൻ ടൂറിസം കേന്ദ്രമായി ഏഥൻസ് വളർന്നു വരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോ നേരിട്ട് സർവീസ് പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

