Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
palace on wheels
cancel
Homechevron_rightTravelchevron_rightExplorechevron_rightമണലാരണ്യത്തിലെ...

മണലാരണ്യത്തിലെ ചലിക്കുന്ന കൊട്ടാരം യാത്ര തുടങ്ങുന്നു; അതും അമ്പരപ്പിക്കുന്ന ഓഫറുമായി

text_fields
bookmark_border

കോവിഡ്​ കാലത്ത്​ ഇന്ത്യക്കാർ കൂടുതൽ സുരക്ഷിതമായ യാത്രകൾ തേടി​പ്പോകുന്ന കാഴ്ചയാണ്​ കാണുന്നത്​. അത്തരക്കാർക്ക്​ മികച്ച ഓഫറുമായി പാലസ്​ ഓൺ വീൽസ്​ എന്ന അത്യാഡംബര ട്രെയിൻ സർവിസ് പുനരാരംഭിക്കുകയാണ്​. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ ട്രെയിൻ വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമായിരുന്നു. എന്നാൽ, കോവിഡ്​ വന്നതോടെ അന്താരാഷ്​ട്ര യാത്രക്കാർ ഉടൻ ഇന്ത്യയിലേക്ക്​ വരില്ല. ഇതിനാൽ ഇപ്പോൾ സ്വദേശി യാത്രക്കാർക്ക്​ വേണ്ടി മികച്ച ഓഫറാണ്​ അധികൃതർ ​ പ്രഖ്യാപിച്ചിരിക്കുന്നത്​. ടിക്കറ്റ്​ നിരക്കിൽ 30 ശതമാനം ഇളവുണ്ടാകും.

കോവിഡ്​ കാരണം 2020ൽ ഇതിന്‍റെ സർവിസ്​ നടന്നിരുന്നില്ല. ആഭ്യന്തര യാത്രക്കാർക്കായി ഫെബ്രുവരി മുതൽ ട്രെയിൻ ഓടുമെന്ന്​​ രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ്​ കോർപ്പറേഷൻ (ആർ.ടി.ഡി.സി) ഉദ്യോഗസ്​ഥർ പറഞ്ഞു. മൂന്ന് മാസമാകും ട്രെയിൻ സർവിസ്​ നടത്തുക.


മൂന്ന്​, നാല്​ ദിവസങ്ങൾ എന്നിങ്ങനെ രണ്ട്​ വ്യതസ്​ത സർവിസുകൾ യാത്രക്കാർക്ക്​ തെരഞ്ഞെടുക്കാം. 27 അതിഥികളുണ്ടെങ്കിൽ യാത്ര തുടങ്ങും. മൂന്ന് ദിവസത്തെ യാത്രയിൽ ഡൽഹിയിൽനിന്ന്​ തുടങ്ങി ജയ്പുർ, സ്വായ് മഡോപുർ, ആഗ്ര എന്നിവ വഴി തലസ്​ഥാന നഗരിയിൽ തിരിച്ചെത്തും. നാല് ദിവസത്തെ യാത്രയിൽ ജയ്​പുരിനുശേഷം ഉദയ്​പുർ കൂടി ഉൾപ്പെടും.

സൂപ്പർ ഡീലക്സ് ക്യാബിനിൽ ദമ്പതികൾക്ക്​​ 94,248 രൂപയാണ്​ പുതുക്കിയ നിരക്ക്​. ഒരാൾ മാത്രമാണെങ്കിൽ 52,360 രൂപ​. ഡബിൾ ഒക്യുപൻസി സീറ്റിൽ 34,034 രൂപയാണ്​ ഒരാളുടെ നിരക്ക്​.

ഏപ്രിലിലെ ഓഫ് സീസണിൽ ദമ്പതികൾക്ക് 70,686 രൂപ മാത്രമേ ഉണ്ടാകൂ. സിംഗിൾ ഒക്യുപൻസി സീറ്റിൽ 42,840 രൂപയും ഡബിൾ ഒക്യുപൻസി സീറ്റിൽ 26,180 രൂപയുമാണ് ഒരാളുടെ നിരക്ക്​​.


ഇന്ത്യയിലെ ആദ്യ വിനോദ സഞ്ചാരട്രെയിനാണ് പാലസ് ഓൺ വീൽസ്. 1982ലാണ്​ സർവിസ്​ തുടങ്ങുന്നത്​. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ്​ കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരം‌‌‌‌‌‌‌‌‌‌ഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.

23 കോച്ചുകളുള്ള പാലസ് ഓൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്​റ്റോറന്‍റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്ര നാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകളുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanpalace on wheels
Next Story