Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിനോദം മാത്രമല്ല,...

വിനോദം മാത്രമല്ല, ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ട്രക്കിങ്...

text_fields
bookmark_border
വിനോദം മാത്രമല്ല, ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ട്രക്കിങ്...
cancel

മനസ്സിന് കുളിരേകുന്ന യാത്രക്കൊപ്പം ഇത്തിരി സാഹസികതയും കൂടി ആയാലോ... സംഗതി വേറെ ലെവലായിരിക്കും. കാടും കാട്ടാറും ആസ്വദിച്ച് നടക്കുന്ന സാഹസിക വിനോദയാത്ര ഓരോ സഞ്ചാരിയുടെയും മനസ്സിൽ തങ്ങുന്ന ഓർമയായിരിക്കും. സാഹസികതക്കൊപ്പം കാഴ്ച വിരുന്നൊരുക്കുന്ന ട്രക്കിങ് നമുക്ക് സമ്മാനിക്കുന്ന വൈബ് ചെറുതൊന്നുമല്ല.


ഓരോ ട്രക്കിങ്ങും മനസ്സിനെ മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ചുറുചുറുക്കോടെ നിലനിർത്തുന്ന, പ്രകൃതിയുടെ ഉത്തേജകമരുന്ന് കൂടിയാണ്. സാഹസിക യാത്രക്കൊപ്പം ഊർജവും പ്രസരിപ്പും കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ശുദ്ധവായു ലഭിക്കുന്ന പച്ചത്തുരുത്തുകളായ കേരളത്തിലെ ചില ട്രക്കിങ് സ്പോട്ടുകൾ പരിചയപ്പെടാം...


അഗസ്ത്യാർകൂടം

സമുദ്രനിരപ്പിൽ നിന്ന്​ 1,868 മീറ്റർ ഉയരമുണ്ട്​ തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടത്തിലേക്ക്​. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ്​ വാർഷിക ട്രെക്കിങ്​ വനംവകുപ്പ്​ അനുവദിക്കുക. ഇതിനായി ഓൺലൈനിൽ ബുക്ക്​ ചെയ്യണം. ബോണക്കാട്​ വനത്തിൽ നിന്ന്​ രാവിലെ എട്ടിന്​ യാത്ര തുടങ്ങി വനത്തിൽ 16 കിലോമീറ്റർ ഉള്ളിലായി അതിരുമല ബേസ്​ ക്യാമ്പിൽ വൈകീട്ടോടെ എത്തും.

പിറ്റേ ദിവസമാണ്​ എട്ട്​ കിലോമീറ്റർ കുത്തനെ കയറ്റം കയറേണ്ട അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര. ഉച്ചയോടെ തിരികെ ബേസ്​ ക്യാമ്പിലെത്തും. മികച്ച ശാരീരിക ഫിറ്റ്​നസ്​ വേണം ട്രെക്കിങ്ങിന്​. വിവരങ്ങൾക്ക്: വനംവകുപ്പ് വെബ്​ സൈറ്റ് -www.forest.kerala.gov.in


ചെമ്പ്ര പീക്ക്

വയനാട്​ ചെമ്പ്രമുടി ട്രെക്കിങ്​ ഹൃദയഹാരിയായ അനുഭവം പകരും. കടല്‍നിരപ്പില്‍നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മേപ്പാടിയിൽനിന്ന്​ ചെമ്പ്രമുടിയിലേക്ക് നടപ്പാതയുണ്ട്. പ്രകൃതിസ്‌നേഹികൾക്കും സാഹസികരായ യാത്രക്കാരുടെയും പ്രിയപ്പെട്ട ഇടം.

ചെമ്പ്രമുടിയുടെ മുകളിലെത്താൻ മൂന്നുമണിക്കൂർ ട്രെക്കിങ്​ വേണ്ടിവരും. മുകളിൽ എത്തിയാൽ വയനാട് ജില്ലയുടെ ഒട്ടേറെ ഭാഗങ്ങൾ കാണാം. കൊടുമുടിക്കു മുകളില്‍ ഹൃദയത്തി​െൻറ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകമുണ്ട്. ചെമ്പ്ര കൊടുമുടിവരെ ട്രക്കിങ്​ ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്​റ്റ്​ ഓഫിസിൽനിന്ന്​ അനുമതി വാങ്ങണം.

വനസംരക്ഷണ സമിതി വഴികാട്ടികള്‍ക്കൊപ്പം മാത്രമെ മലകയറ്റം അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റെടുക്കാം. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ട്രക്കിങ്ങിനുള്ള സമയം. ആഗസ്​റ്റ്​-മേയ് മാസങ്ങളിൽ സന്ദർശിക്കാം. വിവരങ്ങൾക്ക്: https://forest.kerala.gov.in/index.php/wayanad/chembra-peak


മീശപ്പുലിമല

പശ്ചിമഘട്ടത്തിൽ ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്​ ഇടുക്കി ജില്ലയിലെ മീശപ്പുലിമല. മൂന്നാറിലെ കെ.എഫ്​.ഡി.സി ഓഫിസിൽ നിന്ന് ജീപ്പിൽ 24 കിലോമീറ്റർ യാത്ര ചെയ്താൽ റോഡോ വാലിയിലെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ കൂടി ജീപ്പിൽ യാത്ര ചെയ്താൽ റോഡോമാൻഷനിൽ എത്തും.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വാസസ്‌ഥലമാണ് റോഡോ മാൻഷൻ. 6500 അടി ഉയരത്തിലുള്ള റോഡോ മാൻഷനിൽ നിന്നാണ് മീശപ്പുലിമലയിലേക്ക്​ ട്രക്കിങ്ങ് ആരംഭിക്കുന്നത്. രണ്ടു കുന്നുകൾ കയറിയിറങ്ങി വേണം മീശപ്പുലിമലയിൽ എത്താൻ. അഞ്ച്​ കിലോമീറ്റർ ട്രക്ക് ചെയ്യണം. ഇവിടത്തെ താമസം kfdcecotourism.com എന്ന വെബ്‌സൈറ്റിയിലൂടെ ബുക്ക് ചെയ്യാം.


ധോണി ഹിൽസ്​

പാലക്കാട് ടൗണിൽ നിന്ന്​ 12 കിലോമീറ്റർ അകലെ ധോണി ഹിൽസ്​ തുടക്കക്കാർക്ക്​ ട്രക്കിങിന്​ അനുയോജ്യമാണ്​. മൂന്നുമണിക്കൂർ ട്രക്കിങ്ങിലൂടെ സമുദ്രനിരപ്പിൽ നിന്ന്​ 1200 മീറ്റർ ഉയരത്തി​െലത്തും. നാലുകിലോമീറ്റർ ദൂരം പിന്നിട്ടാൽ മനോഹരമായ വെള്ളച്ചാട്ടം കാണാം. ദിവസത്തിൽ മൂന്ന് തവണയാണ്​ ട്രക്കിങ്ങിന്​ അനുമതി നൽകുക. രാവിലെ​ 09.30, 11.00, ഉച്ചക്ക്​ 2.00 മണി എന്നിങ്ങനെ. വിവരങ്ങൾക്ക്​ ഫോറസ്റ്റ്​ റേഞ്ച്​ ഓഫിസ്​ ഒലവക്കോട്​: 04912555815


പൈതല്‍മല

ട്രക്കിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് കണ്ണൂർ ജില്ലയിലെ പൈതൽമല, വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലം. ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നപോലെയുള്ള കോടമഞ്ഞും കാടിെൻറ പച്ചപ്പും കണ്ട് ക്ഷീണമറിയാതെ ട്രക്കിങ് നടത്താം. സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന ഇവിടം അനേകായിരം പച്ചമരുന്നുകളുടെയും വൃക്ഷങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണ്.

പക്ഷിനിരീക്ഷണം നടത്തുന്നവർക്കും ഏറെ ഇഷ്​ടപ്പെടും. പരിസരത്തെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപം സന്ദര്‍ശകർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസത്തിന് ഡി.ടി.പി.സിയുടെയും സ്വകാര്യവ്യക്തികളുടെയും റിസോര്‍ട്ടുകളും ലഭ്യമാണ്. വിവരങ്ങൾക്ക്: https://dtpckannur.com/experiencedetail/6/15


രാമക്കല്‍മേട്

സാഹസിക സഞ്ചാരികളുടെയും ട്രക്കിങ് പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. കേരള സൗന്ദര്യത്തിനു കൗതുകം പകരുന്ന പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണിത്. കേരള- തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലേറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണിത്. മലമുകളിലെ പാറക്കൂട്ടങ്ങൾ സാഹസികരായ സഞ്ചാരികളെ ഏറെ ആകർഷിക്കും.

സദാ വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതക്ക്​ കൂടുതൽ ആവേശം പകരും. കാറ്റിൽനിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിെൻറ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. ഇവിടത്തെ മറ്റൊരു ആകർഷണമാണ് കുറവൻ, കുറവത്തി പ്രതിമകൾ.

ഇവിടെനിന്ന്​ നോക്കിയാൽ തമിഴ്നാടിന്‍റെ ദൂരക്കാഴ്ചകളും കൃഷിയിടങ്ങളും കാണാം. മഴക്കാലത്ത് പാറക്കൂട്ടങ്ങളിൽ വഴുക്കലുള്ളതിനാൽ ആ സമയങ്ങളിലെ യാത്ര ഒഴിവാക്കാം. വിവരങ്ങൾക്ക്: https://www.keralatourism.org/destination/ramakkalmedu-hill-stations-kerala/53


സൈലൻറ് വാലി

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാ‌ടുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നിശ്ശബ്​ദത ചൂഴ്ന്നുനിൽക്കുന്ന സൈലൻറ്​ വാലി നാഷനൽ പാർക്ക് സ്ഥിതിചെയ്യുന്നത്. സാധാരണ വനപ്രദേശങ്ങളില്‍ കാണാറുള്ള ചീവീടുകളുടെ അഭാവമാണ് ​െസെലൻറ് വാലിയുടെ പ്രത്യേകത. സിംഹവാലന്‍ കുരങ്ങുകളാണ് മറ്റൊരു പ്രത്യേകത.

വനംവകുപ്പിന്‍റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ സൈലൻറ്​വാലിയില്‍ പ്രവേശിക്കാം. പാലക്കാട് മുക്കാലിയിലെ വനംവകുപ്പി​െൻറ ഓഫിസില്‍നിന്നാണ് പ്രവേശന അനുമതി ലഭിക്കുക. മു​ക്കാ​ലി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ സൈ​ല​ൻ​റ്​വാ​ലി​യി​ലേ​ക്കു​ള്ള യാ​ത്ര വ​നം വ​കു​പ്പിെ​ൻ​റ ജീ​പ്പി​ലാ​ണ്. ഇപ്പോൾ ബസ് സ​ർ​വി​സുമുണ്ട്.

കൂട്ടിന് ഒരു ഗൈഡുമുണ്ടാവും. നാലു മണിക്കൂറാണ് ട്രക്കിങ്​ സമയം. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ആഗസ്​റ്റ്​, സെപ്​റ്റംബര്‍ മാസവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളുമാണ് ട്രക്കിങ്ങിന് പറ്റിയ സമയം. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം പുറപ്പെടുക. വിവരങ്ങൾക്ക്: http://www.silentvalley.gov.in/


ശിരുവാണി വന്യജീവിസങ്കേതം

കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും സാഹസികയാത്ര നടത്താനും ഇഷ്​ടപ്പെടുന്നവർക്ക് മികച്ച സ്ഥലമാണ് ശിരുവാണി. പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്​റ്റ്​ റേഞ്ചിെൻറ ഭാഗമാണ് ശിരുവാണി എന്ന നിത്യഹരിത വനം. ഈ വനത്തിലാണ് ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ഡാമിലേക്കുള്ള സവാരിക്ക് പുറമെ കൊടുംവനത്തിനുള്ളിലെ വർഷങ്ങൾ പഴക്കമുള്ള പട്യാര്‍ ബംഗ്ലാവിലെ താമസവും ഇവിടത്തെ പ്രധാന ആകർഷണമാണ്. വനംവകുപ്പിെൻറ അനുമതിയോടെയാണ് പ്രവേശനം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യവാഹനങ്ങളിലോ സർക്കാർ വാഹനങ്ങളിലോ ഇവിടേക്ക് പ്രവേശിക്കാം.

വനത്തിലൂടെ മൂന്നു മണിക്കൂറോളം യാത്രയുണ്ട്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം. വിവരങ്ങൾക്ക്: https://www.keralatourism.org/ecotourism/trekking-programs/siruvani-trek/15


തുഷാരഗിരി വെള്ളച്ചാട്ടം

കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.

ഇവിടങ്ങളിലേക്കുള്ള ട്രക്കിങ്ങാണ് പ്രധാന ഹൈലൈറ്റ്. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്. സാഹസികര്‍ക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു ദീര്‍ദൂര നടത്തവും പരീക്ഷിക്കാം. സുന്ദരമായ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലയോരക്കാഴ്ചകളും കണ്ട് കൊണ്ട് കൊച്ചരുവികൾക്ക് കുറുകെ നിർമിച്ച മരപ്പാലങ്ങൾ താണ്ടി വയനാട്ടിലേക്ക് കുന്നുകയറാൻ ആഗ്രഹിക്കുന്ന ആർക്കും ഈ ട്രക്കിങ് പാതയിലൂടെ നടക്കാം.

വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിപ്രാപിക്കുന്ന സമയമായ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വിവരങ്ങൾക്ക്: https://forest.kerala.gov.in/index.php/kozhikode/thusharagiri-eco-tourism


വെള്ളരിമല/വാവുൽ മല/ മസ്തകപ്പാറ

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുൽ മല എന്നിവ മികച്ച ട്രക്കിങ് പോയന്‍റുകളാണ്. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുൽ മല. വെള്ളരിമലയേക്കാള്‍ ഉയരമുള്ള മലയാണിത്.

കുത്തനെയുള്ള വീതി കുറഞ്ഞ വഴികളും മനം കുളിർപ്പിക്കുന്ന കാഴ്ചകളും പ്രത്യേകതകളാണ്. കേതന്‍ പാറ, റെക് പാറ (REC പാറ), മസ്തകപ്പാറ എന്നിവയെല്ലാം യാത്രക്കിടെ കാണം. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പൻപുഴ ഗ്രാമത്തിൽ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്.

ഡിസംബർ - ഏപ്രിൽ മാസങ്ങളാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ട്രക്കിങ്ങിന് പോകുന്നവർക്ക് ടെന്റ് അടിക്കാനുള്ള സൗകര്യമുണ്ട്. വിവരങ്ങൾക്ക് : https://www.keralatourism.org/ecotourism/destinations/vellarimala +91 9544 828180, +91 9961 078577


ചൊക്രാൻമുടി

കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഭാഗമാണ് ചൊക്രാൻമുടി. താരതമ്യേന ദൂരം കുറവെങ്കിലും കുത്തനെയുള്ള കയറ്റമാണ്. 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ചൊക്രമുടിയുടെ മറ്റൊരു പ്രത്യേകത 360 വ്യൂ ആണ്. ദേവികുളം, ബൈസൺ വാലിയും ആനമുടിയും മീശപ്പുലിമലയും ഒക്കെ ചൊക്രമുടിയെ ചുറ്റി തലയുയർത്തിനിൽക്കുന്ന കാഴ്ച മനോഹരമാണ്.

സ്വദേശികൾക്ക് 400 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ഫീസ്. ഗൈഡിന്‍റെ സഹായവും ലഭിക്കും. 6 പേർക്ക് ഒരു ഗൈഡ് എന്ന രീതിയിലാണ് വനംവകുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: https://www.keralatourism.holiday/best-places/munnar/chokramudi-peak.php


പാലുകാച്ചിമല

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ ഉള്ള പാലുകാച്ചി മല കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്നു. രണ്ടുകിലോമീറ്ററോളം വനത്തിലൂടെ മലകയറിയാൽ പാലുകാച്ചിമലക്ക് മുകളിലെത്താം.

നനുത്ത കാറ്റടിക്കുന്ന പുൽമേട്ടിൽ 360 ഡിഗ്രി ദൂരക്കാഴ്ചകളാണ് മലക്ക് മുകളിൽ കാത്തിരിക്കുന്നത്. ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവേശനം. വൈകീട്ട് ആറ് മണിക്ക് മുമ്പ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണം.10 പേർ വീതമുള്ള സംഘമായാണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തിവിടുക. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: https://dtpckannur.com/experience detail/43/15


ബാണാസുര ഹില്‍സ്

വയനാട്ടിലെ രണ്ടാമത്തെ വലിയ മലയായ ബാണാസുര ഹില്‍സ് സാഹസികയാത്രികരുടെ ഇഷ്ട ഇടമാണ്. സമുദ്രനിരപ്പില്‍ നിന്നും 2030 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബാണാസുര ഡാമില്‍ നിന്നും കുറച്ചു മാറിയാണ് മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള എന്‍ട്രൻസ് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നുമാണ് ബാണാസുര ഹില്‍സിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ഗൈഡിന്‍റെ സഹായത്തോടെയാണ് യാത്ര.

അതിരാവിലെ തന്നെ ട്രക്കിങ് ആരംഭിക്കും. ഏതാണ്ട് എട്ടുമണിക്കൂറോളം വേണ്ടിവരുന്ന ട്രക്കിങ് സമയം കണക്കാക്കിയാണിത്. പരമാവധി അഞ്ച് പേര്‍ക്കുള്ളതാണ് പാക്കേജ്. 9 മണിക്കു ശേഷം വരുന്നവര്‍ക്ക് സാധാരണ ഇവിടെ ട്രക്കിങ് അനുവദിക്കാറില്ല. മൂന്ന് മണിക്കൂര്‍, 5 മണിക്കൂര്‍ ട്രക്കിങ്ങുകളും ലഭ്യമാണ്. രണ്ടു ട്രക്കിങ്ങിലും ഒരു ടീമില്‍ പരമാവധി പത്ത് പേര്‍ക്കാണ് അനുമതി.


നെയ്യാർ

കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതിചെയ്യുന്ന നെയ്യാറിന് വിശേഷണങ്ങള്‍ എറെയാണ്. ഒരു വന്യജീവി സംരക്ഷണകേന്ദ്രം കൂടിയാണ് നെയ്യാര്‍. തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ കിഴക്കു മാറിയുള്ള 12,000 ഹെക്ടറോളം വരുന്ന വനസമ്പത്താണ് നെയ്യാര്‍ വന്യജീവി സങ്കേതം. നെയ്യാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ട്രക്കിങ്ങ്. നിരീക്ഷണഗോപുരം, മാന്‍ പാര്‍ക്ക്, സിംഹ സഫാരി പാര്‍ക്ക്, ചീങ്കണ്ണി ഗവേഷണകേന്ദ്രം എന്നിവ സഞ്ചാരികള്‍ക്ക് കാഴ്ചകളൊരുക്കും. വിവരങ്ങൾക്ക്: www-tvm.for@kerala.gov.in, ഫോണ്‍ : +91 471 2360762


ആനമുടി

സൗത്ത് ഇന്ത്യയിലെ എവറസ്റ്റ് എന്നാണ് ആനമുടി അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 8,843 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായാണ് ആനമുടി സഞ്ചാരികള്‍ക്ക് ഒരു അത്ഭുതമാണ്. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്.

ഫോട്ടോഗ്രാഫര്‍മാരുടെ സ്വർഗവും ട്രക്കേഴ്സിന്‍റെ പറുദീസയുമായാണ് ആനമുടി പൊതുവെ അറിയപ്പെടുന്നത്. കാടും കുന്നും വെള്ളച്ചാട്ടവും പച്ചപ്പും ഒക്കെയായി പ്രകൃതിയുടെ ഹൃദയത്തിലേക്ക് നടന്നു കയറിച്ചെല്ലാന്‍ സാധിക്കുന്ന അനേകം കാഴ്ചകള്‍ ഇവിടെയുണ്ട്.

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാമെങ്കിലും നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇതിന് ഏറ്റവും അനുയോജ്യം. ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുണ്ടെങ്കിലും വനംവകുപ്പില്‍ നിന്നും പ്രത്യേകം അനുമതി ഇതിനായി മുന്‍കൂട്ടി സ്വീകരിക്കേണ്ടതാണ്. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് ട്രക്ക് ചെയ്യാനുള്ള സമയം. വിവരങ്ങൾക്ക്: https://www.keralatourism.org/munnar/anamudi-peak-kerala.php


മൂന്നാര്‍ ടോപ് സ്റ്റേഷന്‍

മനോഹര കാഴ്ചകളുടെ പറുദീസയാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. സദാ സമയവും വീശിയടിക്കുന്ന കാറ്റും മഞ്ഞിന്‍ കുളിരുമെല്ലാം സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. 1700 മീറ്റർ ഉയരത്തിലുള്ള ടോപ് സ്റ്റേഷൻ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്.

മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയുള്ള എക്കോ പോയന്റ് ട്രക്കിങ്ങിന് അനുയോജ്യ സ്ഥലമാണ്. 600 അടി ഉയരത്തിലുള്ള എക്കോ പോയൻറ് സാഹസിക നടത്തത്തിനും അനുയോജ്യമായ ഇടമാണ്. പരിസരഭം​ഗി നുകർന്നുകൊണ്ട് വനാന്തരത്തിലൂടെ ഒരു സവാരി എക്കോ പോയന്റ് തേടിയെത്തുന്നവരെ കാത്തിരിക്കുന്നു. വിവരങ്ങൾക്ക്: https://www.dtpcidukki.com/intinerary.html


ഗ​വി

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ ഏ​ക​ദേ​ശം 3400 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഗ​വി സ്ഥി​തി​ചെ​യ്യു​ന്ന​ത്. റാ​ന്നി താ​ലൂ​ക്കി​ലെ സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തിെ​ൻ​റ ഭാ​ഗ​മാ​യ ഗ​വി പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വിെ​ൻ​റ ഭാ​ഗംകൂ​ടി​യാ​ണ്. ഗ​വി​യി​ൽ കാ​ര്യ​മാ​യ കാ​ഴ്ച​ക​ളൊ​ന്നും കാ​ണാ​നി​ല്ലെ​ങ്കി​ലും ഇ​ങ്ങോ​ട്ടു​ള്ള യാ​ത്ര വ​ള​രെ ര​സ​ക​ര​മാ​ണ്.

ഗ​വി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നാ​ൽ ട്ര​ക്കി​ങ്, വൈ​ൽ​ഡ് ലൈ​ഫ് വാ​ച്ചി​ങ്, നൈ​റ്റ് സ​വാ​രി തു​ട​ങ്ങി​യ​വ​യെ​ല്ലാ​മു​ണ്ട്. ഒ​രു​ദി​വ​സം പരി​മി​ത​മാ​യ പാ​സു​ക​ള്‍ മാ​ത്ര​മെ ന​ല്‍കു​ന്നു​ള്ളൂ. ചെ​ക്ക്പോ​സ്​​റ്റി​ൽ​നി​ന്ന്​ പാ​സ് ല​ഭി​ക്കു​ന്ന​ മു​റ​ക്ക്, ഒ​രു ​ദി​വ​സം 10 മു​ത​ൽ 30 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ വ​രെ മാ​ത്ര​മെ അ​നു​വ​ദി​ക്കാ​റു​ള്ളൂ. രാ​വി​ലെ ഏ​ഴു മു​ത​ല്‍ പാ​സ് ന​ൽ​കി​ത്തു​ട​ങ്ങും. വിവരങ്ങൾക്ക്: https://www.keralatourism.org/ecotourism/trekking-programs/gavi-programmes/32


കൊളുക്കുമല

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് തോട്ടങ്ങളുള്ളത് കൊളുക്കുമലയിലാണ്.സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ എത്താറുണ്ട്. മലമുകളിൽ താമസസൗകര്യവും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthBenefitsHiking
News Summary - The Health Benefits of Hiking
Next Story