Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യാജ ചരമക്കുറിപ്പ്​ വിശ്വസിച്ച്​ സ്വന്തം മേധാവിയുടെ അക്കൗണ്ട്​ പൂട്ടി ഇൻസ്റ്റഗ്രാം; സ്​കാമർമാർ കൊടുത്ത പണിയിങ്ങനെ...
cancel
Homechevron_rightTECHchevron_rightTech Newschevron_rightവ്യാജ ചരമക്കുറിപ്പ്​...

വ്യാജ ചരമക്കുറിപ്പ്​ വിശ്വസിച്ച്​ സ്വന്തം മേധാവിയുടെ അക്കൗണ്ട്​ പൂട്ടി ഇൻസ്റ്റഗ്രാം; സ്​കാമർമാർ കൊടുത്ത പണിയിങ്ങനെ...

text_fields
bookmark_border

ഇൻസ്റ്റഗ്രാം തലവൻ ആദം ​മെസേരിക്ക്​ സ്​കാമർമാർ കൊടുത്തത്​ മുട്ടൻ പണി. മൊസേരിയുടെ ഇൻസ്റ്റാ അക്കൗണ്ട്​ തന്നെ കുറച്ച്​ നേരത്തേക്ക്​ ലോക്കാക്കാൻ വിരുതൻമാർക്ക്​ സാധിച്ചു. സെപ്​തംബറിലായിരുന്നു സംഭവം. ആദം മെസേരിയുടെ പേരിൽ വ്യാജ ചരമക്കുറിപ്പുണ്ടാക്കി തട്ടിപ്പുകാർ ഇൻസ്റ്റഗ്രാമിന്​ തന്നെ അയച്ചുകൊടുക്കുകയായിരുന്നു.

മൊസേരി മരിച്ചുപോയെന്ന്​ ബോധ്യപ്പെട്ട ഇൻസ്റ്റഗ്രാം അദ്ദേഹത്തിന്‍റെ അക്കൗണ്ട്​ മരിച്ച യൂസർമാരുടെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്​തു. എന്നാൽ, ജീവിച്ചിരിക്കുന്ന തങ്ങളുടെ തലവന്‍റെ ഇൻസ്റ്റാ അക്കൗണ്ടാണെന്ന്​ മനസിലായതോടെ പെട്ടന്ന്​ തന്നെ അത പുനഃസ്ഥാപിച്ചതായും മെറ്റ വക്താവ്​ അറിയിച്ചു.

മറ്റ് ഇൻറർനെറ്റ് സേവനങ്ങൾ പോലെ, പ്ലാറ്റ്​ഫോമിലുള്ള സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യാനും അല്ലെങ്കിൽ സുഹൃത്തോ കുടുംബാംഗമോ മരിച്ചുവെന്ന് കമ്പനിയെ അറിയിക്കുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഓൺലൈൻ ഫോം സേവനമുണ്ട്​, അതാണ്​ സ്​കാമർമാർ ദുരുപയോഗം ചെയ്​തത്​.

ഇൻസ്റ്റാഗ്രാം തലവന്‍റെ അക്കൗണ്ട് വേഗത്തിൽ പുനഃസ്ഥാപിച്ചെങ്കിലും, ഇതുപോലുള്ള തട്ടിപ്പുകൾ നേരിടുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ തിരിച്ചുലഭിക്കുന്നത്​ ദിവസങ്ങളോ ആഴ്ചകളോ എടുക്കാറുണ്ട്​. അതേസമയം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ ഇത്തരത്തിൽ ലക്ഷ്യമിടാനും നീക്കം ചെയ്യാനും മറ്റും സ്​കാമർമാർ 60 ഡോളർ ഈടാക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeadInstagramscammersAdam Mosseri
News Summary - scammers reported him dead Instagram Heads account got locked
Next Story