Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഅഭിഭാഷകന്‍റെ ഗൗണിൽ...

അഭിഭാഷകന്‍റെ ഗൗണിൽ വെച്ച്​ ചൈനീസ്​ കമ്പനിയുടെ ഫോൺ പൊട്ടിത്തെറിച്ചു; ഒരുമാസത്തിനിടെ ഇത്​ രണ്ടാം സംഭവം

text_fields
bookmark_border
one plus nord2 exploded
cancel

ന്യൂഡൽഹി: അഭിഭാഷകന്‍റെ ഗൗണിൽ നിന്ന്​ വൺപ്ലസിന്‍റെ നോർഡ്​ 2മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായതി പരാതി. ന്യൂഡൽഹിയിലെ കോടതിയുടെ ചേംബറിൽ വെച്ചാണ്​ സംഭവം. വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഉപയോക്താവ്​ വൺപ്ലസിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്​.

ഇത്​ രണ്ടാം തവണയാണ്​ വൺപ്ലസ്​ നോർഡ്​2 പൊട്ടിത്തെറിക്കുന്നത്​. ആഗസ്റ്റിൽ ബംഗളൂരുവിലാണ്​ ആദ്യ സംഭവം റിപ്പോർട്ട്​ ചെയ്​തത്​. ബുധനാഴ്ച രാവിലെ കോടതി ചേംബറിൽ ഇരിക്കുന്ന സമയത്ത്​ ഗൗണിന്‍റെ പോക്കറ്റ്​ ചൂടാവാൻ തുടങ്ങിയതോടെയാണ്​ താൻ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന്​ അഡ്വ. ഗൗരവ്​ ഗുലാത്തി പറഞ്ഞു. ചൂട്​ കൂടിയതോടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ഫോണിൽ നിന്ന്​ പുക ഉയരുന്നുണ്ടായിരുന്നു.

'ഞാൻ ഉടനെ ഗൗൺ എറിഞ്ഞു. സഹപ്രവർത്തകർക്കൊപ്പം ഫോണിനടുത്ത് ചെന്നപ്പോൾ പൊട്ടിത്തെറിച്ചു. ചേംബർ മുഴുവൻ പുക കൊണ്ട് നിറഞ്ഞു'- ഗൗരവ്​ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

ആഗസ്റ്റ്​ 23നാണ്​ ഗൗരവ്​ മൊബൈൽ ഫോൺ വാങ്ങിയത്​. സംഭവം നടക്കുന്നതിന്​ രണ്ടുദിവസം മുമ്പ്​ മാത്രമാണ്​ മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയത്​. തന്‍റെ പഴയ ഫോണിൽ നിന്ന്​ ഡേറ്റ പോലും മാറ്റിയിരുന്നില്ലെന്ന്​ ഗൗരവ്​ പറഞ്ഞു. മൊബൈൽ പൊട്ടിത്തെറിക്കു​േമ്പാൾ താൻ ചാർജ്​ ചെയ്​ത്​ ഉപയോഗിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിത്തെറിയിൽ വയറിന്​ സമീപം പൊള്ളലേറ്റതിന്‍റെ അടിസ്​ഥാനത്തിൽ വൺപ്ലസ്​ എം.ഡിക്കും ആമസോണിനുമെതിരെ കേസ്​ കൊടുക്കാനുള്ള ഒരുക്കത്തിലാണ്​ ഗൗരവ്​. പൊട്ടിത്തെറി നടന്നതിന്​ പിന്നാലെ പൊലീസിൽ വിവരമറിയിച്ചതായും മെഡിക്കൽ പരിശോധന നടത്തിയതായും അദ്ദേഹം വിശദീകരിച്ചു.

'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൺപ്ലസ്​ നോർഡ്​2 പൊട്ടിത്തെറിച്ചതായി ഒരു വ്യക്തി ട്വിറ്ററിലൂടെ ഞങ്ങളെ അറിയിച്ചിരുന്നു. ഞങ്ങളുടെ ടീം ഉടൻ തന്നെ ഈ വ്യക്തിയെ അവകാശവാദത്തിന്‍റെ നിയമസാധുത പരിശോധിക്കാൻ എത്തി' -കമ്പനി പ്രസ്​താവനയിൽ പറഞ്ഞു.

ഉപകരണം പരിശോധിക്കാനും ഇന്നലെ വ്യക്തിയുടെ സാന്നിധ്യത്തിൽ പരിസരം സന്ദർശിക്കുന്നതിനുമുള്ള അവസരം പരാതിക്കാരൻ നിഷേധിച്ചതായി കമ്പനി അറിയിച്ചു. അത്തരം സാഹചര്യങ്ങളിൽ ഈ പരാതിയുടെ നിയമസാധുത പരിശോധിക്കുകയോ നഷ്​ടപരിഹാരത്തിനായുള്ള ആവശ്യങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നത് അസാധ്യമാണെന്ന്​ കമ്പനി അറിയിച്ചു.

അവർ തെളിവുകൾ നശിപ്പിക്കുമെന്ന ഭയത്താൽ താൻ മൊബൈൽ ഫോൺ വൺപ്ലസിന്‍റെ ടീം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്ന്​ ഗൗരവ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

അഞ്ച്​ ദിവസം മാത്രം പഴക്കമുള്ള വൺപ്ലസ്​ നോർഡ്​ 2ആയിരുന്നു ബംഗളൂരു സ്വദേശിനിയുടെ ബാഗിൽ വെച്ച്​ പൊട്ടിത്തെറിച്ചത്​. 29,999 രൂപയാണ്​ ജൂലൈയിൽ വിപണിയിലെത്തിയ വൺപ്ലസ്​ നോർഡ്​2 ന്‍റെ​ പ്രാരംഭ വില. വൺപ്ലസ്​ നോർഡിന്‍റെ പരിഷ്​കരിച്ച പതിപ്പായ വൺപ്ലസ്​ നോർഡ്​ 2 5ജി 4500 എം.എ.എച്ച്​ ബാറ്ററിയുമായാണ്​ എത്തിയത്​.

മീഡിയടെകിന്‍റെ ഡൈമൻസിറ്റി 5ജി ചിപ്​സെറ്റ്​ സീരീസിലെ പുത്തൻ പോരാളിയായിരിക്കും നോർഡ്​ 2ന്​ കരുത്ത്​ പകരുക. ഡൈമൻസിറ്റി 1200 എന്ന ഏറ്റവും പുതിയ 5ജി പ്രൊസസറാണ്​ മീഡിയടെക്​ വൺപ്ലസിന്​ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phone ExplodeddelhiOnePlus Nord 2mobile phone exploded
News Summary - OnePlus Nord 2 5G Explodes inside Advocate’s Gown in delhi
Next Story