Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cctv
cancel
Homechevron_rightTECHchevron_rightTech Newschevron_rightചരിത്ര നേട്ടം...

ചരിത്ര നേട്ടം സ്വന്തമാക്കി ഡൽഹി; പിന്നിലാക്കിയത്​ ലണ്ടൻ, ന്യൂയോർക്ക്​, ഷാങ്​ഹായ്​ തുടങ്ങിയ നഗരങ്ങളെ

text_fields
bookmark_border

ന്യൂഡൽഹി: ന്യൂയോർക്​, ലണ്ടൻ, ഷാങ്​ഹായ് തുടങ്ങിയ ലോകത്തിലെ ഏറ്റവും വികസിതമായ നഗരങ്ങളെ ഒരു കാര്യത്തിൽ ​പിന്തള്ളിയിരിക്കുകയാണ്​ ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹി. നിരീക്ഷണ കാമറകളുടെ വിന്യാസത്തിലാണ് വമ്പൻ നഗരങ്ങളെ ഡൽഹി പിന്നിലാക്കിയത്​​. അതും ഒരു ചതുരശ്ര മൈല്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകളുടെ എണ്ണത്തിലാണ്​ നമ്മുടെ ഡലഹി ഒന്നാമതെത്തിയത്​.

ഡൽഹിയിൽ ഒരു ചതുരശ്ര മൈൽ പ്രദേശത്ത്​ 1,826 ക്യാമറകളാണുള്ളത്​. അതേസമയം രണ്ടാം സ്ഥാനത്തുള്ള ലണ്ടനിൽ 1,138 കാമറകൾ മാത്രമാണുള്ളത്​. സി.സി.ടി.വി വിന്യാസത്തിൽ മൂന്നാമനായത്​ മറ്റൊരു ഇന്ത്യൻ നഗരമായ ചെന്നൈയാണ്​. 609 കാമറകളാണ്​ ചെന്നൈയിൽ ഒരു ചതുരശ്ര മൈൽ പരിധിയിൽ മാത്രമുള്ളത്​.

ചൈനീസ്​ നഗരമായ ഷെൻസനിൽ 520 കാമറകളും ഷാൻഹായിയിൽ 408 കാമറകളുമാണ്​ വിന്യസിച്ചിരിക്കുന്നത്​. മോസ്​കോ - 210, ന്യൂയോർക്ക്​ - 193 എന്നീ നഗരങ്ങളാണ്​ പിന്നിലുള്ളത്​. ഇന്ത്യൻ നഗരമായ മുംബൈ സി.സി.ടി.വികളുടെ എണ്ണത്തി​െൻറ കാര്യത്തിൽ 18-ാം സ്ഥാനത്താണ്​.

അമേരിക്കയിലെയും ചൈനയിലേയും ബ്രിട്ടനിലേയും നഗരങ്ങളിൽ വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ വ്യാപകമായി കാമറകൾ സ്ഥാപിച്ചുവരുന്നുണ്ട്​. എന്നാൽ, ഡൽഹി അതിവേഗം അത്തരം നഗരങ്ങളെയെല്ലാം പിന്നിലാക്കുകയായിരുന്നു. അതേസമയം, ഡൽഹി സ്വന്തമാക്കിയ പുതിയ നേട്ടത്തിൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അതിന്​ വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LondonCCTVNew YorkDelhi
News Summary - Delhi has most CCTV cameras, surpasses New York, London and other biggest cities
Next Story