Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എം.ഡബ്ല്യു ആപ്പ് ഉപയോഗിച്ച് കാർ നിയന്ത്രിച്ചു ; മുൻ ഭർത്താവിന്റെ ശല്യം സഹിക്കാനാകാതെ പുതിയ കാർ വാങ്ങി യുവതി

text_fields
bookmark_border
ബി.എം.ഡബ്ല്യു ആപ്പ് ഉപയോഗിച്ച് കാർ നിയന്ത്രിച്ചു ; മുൻ ഭർത്താവിന്റെ ശല്യം സഹിക്കാനാകാതെ പുതിയ കാർ വാങ്ങി യുവതി
cancel

ന്യൂയോർക്: ബി.എം.ഡബ്ല്യു മൊബൈൽ ആപ്പ് ഉപയോഗിച്ച് കാർ നിയന്ത്രിച്ച് മുൻഭർത്താവ് നിരന്തരം ശല്യം ചെയ്തതോടെ ഒടുവിൽ പുതിയ കാർ വാങ്ങേണ്ടിവന്നെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. അമേരിക്കയിൽ ഗാർഹിക പീഡനത്തെ അതിജീവിച്ച ജെയ്ൻ ആണ് ദുരനുഭവം വെളിപ്പെടുത്തിയത്. കാറിന്റെ ജനലുകളും ഡോറുകളും തനിയെ തുറക്കുകയും എൻജിൻ സ്വയം പ്രവർത്തിക്കുകയും ചെയ്തതോടെയാണ് പിന്നിൽ മുൻഭർത്താവാണെന്ന് തിരിച്ചറിഞ്ഞതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

മഴ പെയ്യുമ്പോൾ കാറിന്റെ ജനലുകൾ തുറന്നുകിടന്നത് കാറിൽ വെള്ളം കയറാൻ കാരണമായെന്ന് യുവതി പറഞ്ഞു. പിന്നീടാണ് കാറുമായി ബന്ധിപ്പിച്ച മൊബൈൽ ആപ്പിന് മുൻഭർത്താവിന് ഇപ്പോഴുമുണ്ടെന്ന് ജെയിനിന്‌ മനസിലായത്. ആപ്പ് ഉപയോഗിച്ച് കാറിന്റെ വാതിലുകളും ജനലുകളും തുറക്കാനും എൻജിൻ പ്രവർത്തിപ്പിക്കാനും തന്റെ സ്ഥാനം നിരീക്ഷിക്കാനും മുൻഭർത്താവിന് കഴിഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു.

ആപ്പ് ഉപയോഗിക്കാൻ മുൻഭർത്താവിനുള്ള അനുമതി ഒഴിവാക്കാൻ ബി.എം.ഡബ്ല്യു ഡീലർഷിപ്പിനെ സമീപിച്ചു. എന്നാൽ കാർ തന്റെ പേരിലായതിനാൽ അതിന് സാധിക്കില്ലെന്നായിരുന്നു ഡീലർഷിപ്പിന്റെ മറുപടി. മുൻഭർത്താവിന്റെ ആക്രമണസ്വഭാവം വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ടുകൾ, സംരക്ഷണ ഉത്തരവ്, വിവാഹമോചന രേഖകൾ, വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവയും ജെയ്ൻ ഹാജരാക്കിയിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കാനായില്ലെന്ന് ജെയ്ൻ പറയുന്നു.

ഒടുവിൽ മറ്റ് മാർഗമില്ലാതെ പഴയ ബി.എം.ഡബ്ല്യു കാറിന് ബാക്കിയുണ്ടായിരുന്ന 10,000 ഡോളർ കൂടി അടച്ചശേഷം പുതിയ കാർ വാങ്ങിയെന്നും ഇനി ഒരിക്കലും ബി.എം.ഡബ്ല്യു കാർ വാങ്ങില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ജെയ്‌നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മുൻ ഭർത്താവ് ഇപ്പോൾ ജയിലിലാണ്. ശാരീരികമായി ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെ അപകടകരമായ ആയുധം ഉപയോഗിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BMW App Tracks Ex-Wife
Next Story