അഞ്ച് വർഷത്തിന് ശേഷം ആപ്പിളിന്റെ സർപ്രൈസ്; അത്യാധുനിക എ.ഐ ഫീച്ചറുകളുമായി എയർപോഡ്‌സ് മാക്സ് 2
text_fieldsകാലിഫോർണിയ: ആപ്പിൾ പ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന പ്രീമിയം ഹെഡ്‌ഫോൺ എയർപോഡ്‌സ് മാക്സിന്റെ രണ്ടാം തലമുറ വിപണിയിലേക്ക്. 2020ൽ ആദ്യ പതിപ്പ് പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ് വലിയ മാറ്റങ്ങളോടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. 549 ഡോളറാണ് ( 50658 രൂപ) ഇതിന്റെ വില. സോണി, ബോസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന പ്രീമിയം ഹെഡ്‌ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ആപ്പിളിന്റെ നീക്കം.കരുത്തായി എച്ച്2 ചിപ്പും എ.ഐയും ആപ്പിളിന്റെ ഏറ്റവും പുതിയ എച്ച്2 ചിപ്പിന്റെ കരുത്തിലാണ് എയർപോഡ്‌സ് മാക്സ് 2 പ്രവർത്തിക്കുന്നത്.
ഇതോടെ ശബ്ദത്തിന്റെ വ്യക്തതയും നോയ്‌സ് കാൻസലേഷനും ഇരട്ടിയായി വർധിച്ചു. 'ആപ്പിൾ ഇന്റലിജൻസ്' എന്ന എ.ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള തത്സമാ വിവർത്തനവുമാണ് ഇതിലെ പ്രധാന ആകർഷണം. വിവിധ ഭാഷകളിൽ സംസാരിക്കുന്നവരുടെ സംഭാഷണങ്ങൾ തത്സമയം വിവർത്തനം ചെയ്ത് കേൾക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും.
പുതിയ മാറ്റങ്ങൾസി-ടൈപ്പ് സി ചാർജിങ് സൗകര്യത്തോടു കൂടി എത്തുന്ന ഹെഡ്‌ഫോണിൽ സംഗീത പ്രേമികൾക്കായി ഹൈ-റെസലൂഷൻ ലോസ്‌ലെസ് ഓഡിയോ പിന്തുണയും നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് ഓഡിയോ, കോൺവർസേഷൻ അവയർനെസ് തുടങ്ങിയ ഫീചറുകൾ മികച്ച കേൾവി അനുഭവം ഉറപ്പാക്കും.ഈ മാസം 25 മുതൽ 30-ലധികം രാജ്യങ്ങളിൽ എയർപോഡ്‌സ് മാക്സ് 2 ബുക്ക് ചെയ്യാൻ സാധിക്കും. അടുത്ത മാസം ആദ്യം മുതൽ ഇത് ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങും. മികച്ച ഓഡിയോ നിലവാരം ആഗ്രഹിക്കുന്ന പ്രൊഫഷനലുകളെയും ക്രിയേറ്റർമാരെയുമാണ് ആപ്പിൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

