Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐഫോൺ 13 പ്രോ ഹാക്ക്​ ചെയ്യാനെടുത്തത്​ ഒരു സെക്കൻറ്​; ആപ്പിളിനെ ഞെട്ടിച്ച്​ ചൈനീസ്​ ഹാക്കർമാർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ 13 പ്രോ ഹാക്ക്​...

ഐഫോൺ 13 പ്രോ ഹാക്ക്​ ചെയ്യാനെടുത്തത്​ ഒരു സെക്കൻറ്​; ആപ്പിളിനെ ഞെട്ടിച്ച്​ ചൈനീസ്​ ഹാക്കർമാർ

text_fields
bookmark_border

ഐ‌ഒ‌എസിന്​ ആൻഡ്രോയ്​ഡിനേക്കാൾ പതിന്മടങ്ങ്​ സുരക്ഷയുണ്ടെന്ന്​ ഇടക്കിടെ അവകാശപ്പെടാറുള്ള ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്​ ചൈനയിലെ ഹാക്കർമാർ. ഐ‌ഒ‌എസ് 15.0.2 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഐഫോൺ 13 പ്രോ സെക്കൻറുകൾ കൊണ്ടാണ്​​ ഹാക്ക്​ ചെയ്​ത്​ കാണിച്ചുകൊടുത്തത്​​.


Also Read:പിക്സൽ 6 ഫോണുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാർക്ക്​ ദുഃഖവാർത്തയുമായി ഗൂഗ്​ൾ



ചൈനയിലെ ചെംഗ്ഡുവിൽ നടക്കുന്ന അന്താരാഷ്ട്ര ഹാക്കിംഗ് മത്സരമായ ടിയാൻഫു കപ്പിൽ പങ്കെടുത്ത ഹാക്കർമാർ അതീവ സുരക്ഷിതമെന്ന്​ അവകാശപ്പെടുന്ന ഐ.ഒ.എസിനെ പൂപറിക്കുന്ന ലാഘവത്തോടെയാണ്​ കീഴ്​പ്പെടുത്തിയത്​. വർഷാവർഷം സംഘടിപ്പിക്കുന്ന ടിയാൻഫു കപ്പിൽ​ ഹാക്കർമാർക്ക് അവരുടെ ഹാക്കിങ്​ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ്​ ലഭിക്കുന്നത്​. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികളുടെ സുരക്ഷാ വീഴ്​ച്ചകൾ കണ്ടെത്തി, അവ ഭേദിച്ച്​ ലക്ഷങ്ങൾ സമ്മാനമായി നേടുകയാണ്​ ഹാക്കർമാർ.

പരിപാടിയിൽ പങ്കെടുത്ത കുൻലൂൺ ലാബ് ടീമാണ്​ 15 സെക്കൻറുകൾ മാത്രമെടുത്ത്​ തത്സമം ഐഫോൺ 13 പ്രോ ഹാക്ക്​ ചെയ്​തത്​. ഫോബ്സ്​ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 13 പ്രോ ഹാക്ക്​ ചെയ്യാനായി സഫാരി ബ്രൗസറിലെ ഒരു സുരക്ഷാ വീഴ്​ച്ചയാണ്​ ടീം ഉപയോഗപ്പെടുത്തിയത്​.

അതേസമയം, ആപ്പിൾ ഉപകരണങ്ങളെ ജയിൽ‌ബ്രേക്ക്‌ ചെയ്യുന്നതിൽ പ്രശസ്തരായ ടീം പാംഗുവാണ്​ (Pangu) വിദൂര ജയിൽ‌ബ്രേക്കിംഗിലൂടെ ഐഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഐഫോൺ 13 ഹാക്ക്​ ചെയ്​ത്​​​ 300,000 ഡോളർ സമ്മാനമായി നേടിയത്​. കുൻലൂൺ ലാബിന്​ ഹാക്ക്​ ചെയ്യാൻ 15 സെക്കൻറുകൾ വേണ്ടിവന്നെങ്കിൽ, ടീം പാംഗുവിന്​ വെറും ഒരു സെക്കൻറ്​ മാത്രം മതിയായിരുന്നു.

ഐഫോൺ 13 പ്രോയിൽ നിന്ന് ഫോട്ടോകൾ, ആപ്പുകൾ എന്നിവ ആക്‌സസ് ചെയ്യാനും ഡാറ്റ ഇല്ലാതാക്കാനും ഹാക്കർമാർക്ക്​ കഴിഞ്ഞത്രേ. പുതിയ ഐഫോണിലെ സുരക്ഷാ തലങ്ങളെ മറികടക്കാൻ "iOS15 കേർണലിലെയും A15 ചിപ്പിലെയും ഒന്നിലധികം വീഴ്​ച്ചകൾ" ഉപയോഗപ്പെടുത്താൻ ഹാക്കർമാർക്ക്​ കഴിഞ്ഞതായും ഫോർബ്​സ്​ റിപ്പോർട്ടിൽ പറയുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleApple iPhoneHackersHackingiOS 15iPhone 13 Pro
News Summary - Apple iPhone 13 Pro with latest iOS 15 hacked in 1 second by chinese hackers
Next Story