Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പിക്സൽ 6 ഫോണുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാർക്ക്​ ദുഃഖവാർത്തയുമായി ഗൂഗ്​ൾ
cancel
Homechevron_rightTECHchevron_rightTech Newschevron_rightപിക്സൽ 6 ഫോണുകൾ...

പിക്സൽ 6 ഫോണുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാർക്ക്​ ദുഃഖവാർത്തയുമായി ഗൂഗ്​ൾ

text_fields
bookmark_border

സ്വന്തം ചിപ്​സെറ്റും കിടിലൻ ഡിസൈനുമൊക്കെയായി ഗൂഗ്​ൾ പുതിയ പിക്​സൽ ഫോണുകൾ അവതരിപ്പിച്ചതോടെ ടെക്​ ലോകം ആവേശത്തിലാണ്​. പിക്​സൽ 6ഉം പിക്​സൽ 6 പ്രോയും മുന്നോട്ടുവെക്കുന്ന സവിശേഷതകൾ അനുഭവിക്കാനായി കാത്തിരിക്കുകയാണ്​ സ്മാർട്ട്​ഫോൺ പ്രേമികൾ. പിക്​സൽ ഫോണുകൾക്ക്​ ഇന്ത്യയിലും ഏറെ ആരാധകരുണ്ട്​. എന്നാൽ, അവർക്ക്​ ദുഃഖ വാർത്തയുമായി എത്തിയിരിക്കുകയാണ്​ ഗൂഗ്​ൾ.

പിക്​സൽ 6 ഇന്ത്യയിലേക്കില്ല...

പിക്​സൽ 6 സീരീസ്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യില്ലെന്നാണ്​ ഗൂഗ്​ൾ ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്​. എൻ.ഡി.ടി.വി ഗാഡ്​ജറ്റ്സ്​ 360-ക്ക്​ നൽകിയ പ്രസ്താവനയിൽ, ഗൂഗ്​ൾ അതിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നത് ടെക്​ ലോകം ഇപ്പോൾ നേരിടുന്ന​ ആഗോള 'ചിപ്​ ക്ഷാമമാണ്​'. ഒപ്പം മറ്റുപല ഘടകങ്ങളുമുണ്ടെന്നും ഗൂഗ്​ൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന പിക്​സൽ ഡിവൈസുകൾ ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക്​ എത്തിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഗൂഗ്​ൾ വക്താവ്​ ഗാഡ്ജറ്റ്സ് 360-യോട്​ പ്രതികരിച്ചു.


ഗൂഗ്​ളി​െൻറ ഫ്ലാഗ്​ഷിപ്പ്​ നിരയിലുള്ള പിക്​സൽ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാത്തതിനുള്ള​ പ്രധാന കാരണങ്ങളിലൊന്ന്​ നമ്മുടെ രാജ്യം അവർക്ക് ലാഭകരമായ ബിസിനസ്സ് നൽകുന്നില്ല എന്നതാണ്​. രാജ്യത്ത്​ നിലനിൽക്കുന്ന ചൈനീസ്​ ബ്രാൻഡുകളുടെ സ്വാധീനവും ഗൂഗ്​ളിനെ പിന്നോട്ടടിക്കുന്നുണ്ട്​​​​​. ഷവോമി, ഒപ്പോ, വിവോ, റിയൽമി, മോ​േട്ടാ തുടങ്ങിയ കമ്പനികൾ ചെറിയ വിലയ്​ക്ക്​ വമ്പൻ സവിശേഷതകളുള്ള ഫോണുകൾ വാഗ്ദാനം ചെയ്യു​ന്ന സാഹചര്യത്തിൽ, മറ്റൊരു ആൻഡ്രോയ്​ഡ്​ ഫോൺ അതും ഭീമൻ വിലയ്​ക്ക്​ വാങ്ങാൻ ഇന്ത്യക്കാർ മടിക്കുന്നു. അതേസമയം, ഐ.ഒ.എസിന്​ എതിരാളികളില്ലാത്തതിനാൽ ആപ്പിളിന് ഇന്ത്യയിൽ ഐഫോണുകൾ ലാഭകരമായി വിൽക്കാൻ കഴിയുന്നുണ്ട്​.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്​, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക്​ പിക്​സൽ ഫോണുകൾ ഒക്​ടോബർ 28 മുതൽ വാങ്ങാം. ഇറ്റലി, സ്​പെയിൻ, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക്​ അടുത്ത വർഷം തുടക്കത്തിലും ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleGoogle PixelIndia LaunchGoogle Pixel 6Pixel 6 Pro
News Summary - Google Confirms Pixel 6 and 6 Pro Will Not Launch in India
Next Story