രാ​ജ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ടെ​ലി​ഗ്രാം ആപ്പ്​ നിരോധിക്കുമെന്ന്​​ ഇ​റാ​ൻ

  • ഇറാനിൽ ​‘ടെലി​ഗ്രാമിന്​ നാലുകോടി ഉപയോക്​താക്കളുണ്ട്​

21:27 PM
01/04/2018
Telegram

തെ​ഹ്​​റാ​ൻ: മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നാ​യ ടെ​ലി​ഗ്രാ​മി​​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​​ത്തു​മെ​ന്ന്​ ഇ​റാ​ൻ. രാ​ജ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ ന​ട​പ​ടി​യെ​ന്നും ബ​ദ​ലാ​യി സ്വ​ന്ത​മാ​യ മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ൽ നാ​ല​ു​കോ​ടി ജ​ന​ങ്ങ​ൾ ടെ​ലി​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യ​ത്ത്​ സ​ർ​ക്കാ​റി​​െൻറ സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ൾ​ക്കെ​തി​രെ അ​ര​േ​ങ്ങ​റി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക്​ ടെ​ലി​ഗ്രാം സ​ഹാ​യ​ക​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റ​ഷ്യ​ക്കാ​ര​നാ​യ പൗ​ലോ ഡ്യു​റോ​വ്​ ആ​ണ്​ ടെ​ലി​ഗ്രാ​മി​​െൻറ നി​ർ​മാ​താ​വ്. റ​ഷ്യ​യി​ൽ​ത​ന്നെ നി​ർ​മാ​താ​ക്ക​ൾ കേ​സ്​ നേ​രി​ടു​ക​യാ​ണ്. ടെ​ലി​ഗ്രാ​മി​ലൂ​ടെ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കാ​ത്ത​താ​ണ്​ കേ​സി​ന്​ കാ​ര​ണം.

Loading...
COMMENTS