Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒടുവിൽ രക്​തസമ്മർദ്ദം അറിയാനുള്ള സംവിധാനവും സ്​മാർട്ട്​ വാച്ചിലേക്ക്​; മുന്നിട്ടിറങ്ങുന്നത്​ ഫിറ്റ്​ബിറ്റ്​
cancel
camera_alt

Image: androidauthority

Homechevron_rightTECHchevron_rightGadgetschevron_rightഒടുവിൽ രക്​തസമ്മർദ്ദം...

ഒടുവിൽ രക്​തസമ്മർദ്ദം അറിയാനുള്ള സംവിധാനവും സ്​മാർട്ട്​ വാച്ചിലേക്ക്​; മുന്നിട്ടിറങ്ങുന്നത്​ ഫിറ്റ്​ബിറ്റ്​

text_fields
bookmark_border

സ്​മാർട്ട്​വാച്ചുകൾക്കും ഫിറ്റ്​നസ്​ ബാൻഡുകൾക്കും ഇപ്പോൾ എന്തെന്നില്ലാത്ത ഡിമാന്‍റാണ്​. അത്​ കണക്കിലെടുത്ത്​ പല ടെക്​നോളജി കമ്പനികളും സ്​മാർട്ട്​വാച്ചുകൾ നിർമിച്ച്​ വിപണിയിലെത്തിക്കുന്നുമുണ്ട്​. ഹൃദയമിടിപ്പ്​ അറിയാനും ഇ.സി.ജി റീഡിങ്ങിനും രക്​തത്തിലെ ഓക്​സിജൻ ട്രാക്​ ​ചെയ്യുന്നതിനുമൊക്കെയുള്ള ഫീച്ചറുകൾ സ്​മാർട്ടവാച്ചുകളിൽ കമ്പനികൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, സ്​മാർട്ട്​വാച്ചിൽ ഉണ്ടാവണം എന്ന്​ യൂസർമാർ ഏറ്റവും ആഗ്രഹിക്കുന്ന ഒരു ഫീച്ചർ രക്​ത സമ്മർദ്ദം അറിയാനുള്ള സംവിധാനമാണ്​.

ഗൂഗ്​ൾ സമീപകാലത്ത്​ ഏറ്റെടുത്ത ഫിറ്റ്​ബിറ്റ്​ എന്ന കമ്പനി അതിന്​ വേണ്ടി സ്​മാർട്ട്​വാച്ചിൽ ഒരു സെൻസർ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്​. ചില ബ്രാൻഡുകൾ രക്തസമ്മര്‍ദ്ദ ട്രാക്കറുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് വാച്ചുകള്‍ പരീക്ഷണം നടത്തിനോക്കിയിട്ടുണ്ടെങ്കിലും വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഫിറ്റ്ബിറ്റ് ഉപകരണങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമളക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കാന്‍ അതിന്‍റെ ഗവേഷണ വിഭാഗമായ ഫിറ്റ്ബിറ്റ് ലാബ്‌സ് പഠനം ആരംഭിക്കുകയാണ്​. ഒരു ബ്ലോഗിലാണ്​ ഫിറ്റ്ബിറ്റ് ഇത്​ പ്രഖ്യാപിച്ചത്​.

രക്തസമ്മര്‍ദ്ദം എളുപ്പത്തില്‍ അളക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് ഇന്നുവരെ അവ്യക്തമാണ്, കൂടാതെ രക്തസമ്മര്‍ദ്ദ റീഡിങ്ങുകൾ പിടിച്ചെടുക്കാനുള്ള കഴിവിന്‍റെ കാര്യത്തില്‍ ഫലപ്രാപ്തി ഇതുവരെ നേടാനായിട്ടില്ലെന്നും കമ്പനി ബ്ലോഗിൽ വ്യക്​തമാക്കുന്നു. എന്തായാലും പുതിയ നീക്കത്തെ കഠിനമായ ശാസ്​ത്രീയ വെല്ലുവിളിയായാണ്​ പദ്ധതിയെ നയിക്കുന്ന ഫിറ്റ്ബിറ്റ് പ്രിന്‍സിപ്പല്‍ ശാസ്​ത്രജ്ഞൻ ഷെല്‍ട്ടന്‍ യുവാന്‍ വിശേഷിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood pressureFitbit smartwatch
News Summary - Fitbit smartwatches may soon monitor your blood pressure company confirms it in blog
Next Story