വിദ്യാഭ്യാസം ചെയ്താൽ കുട്ടികൾ വഴിപിഴച്ചു പോകും എന്ന സ്ഥാപിത ധാരണയെ മറികടക്കാൻ മുസ്ലിം സമുദായത്തിലെ നവോത്ഥാന സംരംഭങ്ങൾക്ക് മുന്നിൽനടന്നവർക്ക് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. കൊളോണിയൽ വിദ്യാഭ്യാസം സൃഷ്ടിക്കുന്ന സാംസ്കാരിക ഭീഷണിയെ ചെറുതായിക്കണ്ടവരല്ല അവരൊന്നും. പക്ഷേ, ആ വിദ്യാഭ്യാസത്തിന് നേരെ വാതിൽ കൊട്ടിയടക്കുക എന്നതല്ല പരിഹാരമെന്നും മുസ്ലിം സമുദായത്തിൻ്റെ സാംസ്കാരിക വ്യതിരിക്തതകൾ പരമാവധി കാത്തുസൂക്ഷിച്ചു കൊണ്ടു തന്നെ പുതിയ വിദ്യാഭ്യാസ രംഗത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടത് എന്നതായിരുന്നു അവരുടെ ബോധ്യം