രാജ്യത്ത് 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നിലനിന്ന അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങൾ നാം ഓരോ വർഷവും ചർച്ച ചെയ്യാറുള്ളതാണ്. ഇതിൽ ചർച്ച കുറഞ്ഞുവരുന്ന ചില അതിക്രമങ്ങളുമുണ്ട്. ഇതിൽ ഒരിക്കലും മറക്കരുതാത്ത, ഡൽഹിയിലെ മൂന്നു സംഭവങ്ങളുണ്ട്: നിർബന്ധിത വന്ധ്യംകരണം, ഓൾഡ് ഡൽഹിയിലെ ചേരികളും വീടുകളും ഇടിച്ചുനിരത്തിയത്, നിർബന്ധിത വന്ധ്യംകരണത്തെയും ഇടിച്ചുനിരത്തലിനെയും ചെറുത്ത തുർക്ക്മാൻ ഗേറ്റിലെ മുസ്ലികളെ കൂട്ടക്കൊല ചെയ്തത്.