കുടുംബങ്ങൾക്കായി ആകെയുള്ളത് വർഷങ്ങൾക്കുമുമ്പ് പണിത ഒരു കക്കൂസാണ്. തീരെ ഇടുങ്ങിയ ഒന്ന്. പെൺകുട്ടികളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ‘ഞങ്ങൾ നേരം ഇരുട്ടാൻ കാത്തുനിൽക്കും. ഇരുട്ടിക്കഴിഞ്ഞ് പേടിച്ചുപേടിച്ചാണ് സമീപത്തെ കാട്ടിൽ പോയി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. കക്കൂസ് ഇല്ലാതെ എങ്ങനെ ജീവിക്കും’ -അനിതയും സൗമ്യയും ചോദിക്കുന്നു