Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ പറമ്പിൽ കഞ്ചാവ് ബാഗ് ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
എരുമപ്പെട്ടി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് നിറച്ച ബാഗ് ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തി. കടങ്ങോട് റോഡ് ജങ്ഷനിലെ ഐ.ടി.സി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാഗ് കണ്ടെത്തിയത്. രണ്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പഴയ ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടത്.
ഞായറാഴ്ച രാവിലെ പരിസരവാസിയായ വീട്ടമ്മയാണ് ബാഗ് കണ്ടത്. തുടർന്ന് നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് അടങ്ങുന്ന ബാഗ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

