കെ-റെയിൽ, കേരള നെറ്റ് പോലുള്ള വലിയ വികസന ആശയങ്ങൾ ചർച്ചചെയ്ത നാടാണ് നമ്മുടേത്. ഗതാഗത അടിസ്ഥാനസൗകര്യവും ഡിജിറ്റൽ കണക്റ്റിവിറ്റിയും പ്രധാനമാണ്. എന്നാൽ, ഒരു സംസ്ഥാനത്തിന്റെ ഭാവി അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടു മാത്രമല്ല രൂപപ്പെടുന്നത്. അറിവ് സൃഷ്ടിക്കുന്നതും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും വ്യവസായത്തെ പിന്തുണക്കുന്നതും പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതുമായ സ്ഥാപനങ്ങളും അത്രതന്നെ പ്രധാനമാണ്.