കോമൺവെൽത്തിൽ മെഡൽ നേടുക ശ്രീശങ്ക റിന്റെ ആഗ്രഹമായിരുന്നില്ല, ദൃഢനിശ്ചയമായിരുന്നു. അടുത്ത ലക്ഷ്യം അന്താരാഷ്ട്ര മെഡലുകളാണെന്ന് ശ്രീ മുമ്പേ കുറിച്ചുവെച്ചിട്ടുണ്ട്. ബർമിങ്ഹാമിൽ മെഡലണിഞ്ഞ് തലയുയർത്തി നിൽക്കുമ്പോൾ വരാനിരിക്കുന്ന മറ്റു ചാമ്പ്യൻ ഷിപ്പുകളിലും ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ശ്രീ പങ്കുവെക്കുന്നു