റഷീദ് കിദ്വായ് എഴുതിയ ഡി.കെ. ശിവകുമാറിന്റെ ജീവചരിത്രം ആ മാന്ത്രികമന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു പേജ് മറിക്കുമ്പോഴേക്കും കർണാടകരാഷ്ട്രീയത്തിന്റെ ഇരുമ്പുവാതിലുകൾ തുറക്കപ്പെടുകയും, ആധുനികരാഷ്ട്രീയത്തിലെ ഒരു അതികായന്റെ തിളക്കമുറ്റതും അതേസമയം അപകടസാധ്യതകൾ നിറഞ്ഞതുമായ ഒരു പോരാട്ടവേദി മുന്നിൽ തെളിയുകയും ചെയ്യുന്നു