മർമം അറിയാത്ത ചർച്ചകൾ
text_fieldsഎ.എൽ. നിസാം
തബൂക്ക്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്നാൽ അതെങ്ങനെയുണ്ടായി എന്നത് മാത്രം ആരും ചർച്ച ചെയ്തില്ല. ഒരു എം.എൽ.എ എന്തിന് രാജിവെച്ചു എന്ന ചോദ്യം പ്രസക്തമാണ്. പേക്ഷ ശരിയായ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു ചർച്ചയല്ല നടന്നത്. പകരം പൊന്തയിൽ തല്ലുന്നതുപോലുള്ള ചർച്ചകളാണ് നടന്നതൊക്കെ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ചർച്ചകൾ തീരുമെന്ന് തോന്നുന്നില്ല. പ്രശ്നം മനസ്സിലാക്കാതെയുള്ള ചർച്ചകൾ കൊണ്ട് എന്ത് ഫലം?
നിലമ്പൂർ ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ ശരിക്കും അരോചകമായി മാറിയിരുന്നു. യഥാർഥത്തിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പി.വി. അൻവറും തമ്മിലെ സ്വരച്ചേർച്ചയില്ലായ്മയിൽ തുടങ്ങിയതാണ് ചർച്ച. എന്നാൽ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ അപസ്വരങ്ങൾ വരെ വെളിവാക്കപ്പെടുകയും തൃണമൂൽ മുതൽ ഇൻഡ്യ സഖ്യവും എ.ഐ.സി.സിയും വരെ വിഷയമായിട്ടും നിലമ്പൂർ ചർച്ചകൾ കൊണ്ട് എന്ത് നേടി?
സത്യത്തിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പകരം അപ്രസക്തമായ ചില വിഷയങ്ങൾ അനവസരത്തിൽ ചർച്ച ചെയ്യുന്നതിനാണ് ഈ ഉപതെരഞ്ഞെടുപ്പ് വഴിവെച്ചത്. ഇത് ശരിയായ രാഷ്ട്രീയത്തിന് ഒട്ടും ശുഭകരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

