‘നൂറ്റാണ്ടുകളായി ആഴത്തിലുള്ള സൗഹൃദത്തിന്റെ തകർക്കാനാവാത്ത ബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിൽ പങ്കിടുന്നത്. നമ്മുടെ പരസ്പരമുള്ള അടുപ്പം കേവലം ഭൂമിശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആയിരക്കണക്കിന് വർഷ പഴക്കമുള്ള നമ്മുടെ വ്യാപാരത്തിലും സംസ്കാരത്തിലും പൊതുവായ മുൻഗണനകളിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ പശ്ചിമേഷ്യൻ നയതന്ത്രത്തിന്റെ സുപ്രധാന തൂണും മേഖലയിലെ ഏറ്റവും പഴയ തന്ത്രപ്രധാന പങ്കാളിയുമാണ് ഒമാൻ..’’