ഒാസീസ് പറയുന്നു; ലവ് യൂ ബുംറാ...
text_fieldsമെൽബൺ: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര ഇപ്പോൾ പാതിവഴിയിലാണ്. രണ്ടു കളി കഴി ഞ്ഞപ്പോൾ ഇരുവരും ഒാരോ ജയത്തോടെ ഒപ്പത്തിനൊപ്പം. പരമ്പര സാധ്യതകളെക്കുറിച്ച് ച ർച്ചകൾ സജീവമാകുന്നതിനിടെ ഇൗ ഒാസീസ് മണ്ണിൽ ഇതിനകം നേട്ടംകൊയ്തത് സന്ദർശക പ േസ് ബൗളർ ജസ്പ്രീത് ബുംറയാണ്. 2018 ജനുവരിയിൽ ടെസ്റ്റ് അരങ്ങേറ്റംകുറിച്ച താരത്തി െൻറ കരിയറിലെ എട്ടാം മത്സരം മാത്രമായിരുന്നു പെർത്തിലേത്. 16 ഇന്നിങ്സിൽ 39 വിക്കറ്റും 23.66 ശരാശരിയുമുള്ള താരത്തിന് ഒാസീസ് മണ്ണിൽ ആരാധകർ കൂടുകയാണിപ്പോൾ. വേറിട്ട ബൗളി ങ് ആക്ഷനും ആരെയും ആകർഷിക്കുന്ന റണ്ണപ്പും ബൗളിങ്ങിലെ കൃത്യതയുംതന്നെ ബുംറയെ ഇഷ് ടപ്പെടാൻ കാരണം.
ബൂം ബൂം ബുംറ
ഗുജറാത്തിനായി രഞ്ജി േട്രാഫിയിലും സയ്ദ് മു ഷ്താഖ് അലി ട്രോഫിയിലും നിറഞ്ഞുകളിച്ച ബുംറ െഎ.പി.എല്ലിൽ 2013 സീസണിൽ മുംബൈ ഇന്ത്യൻസി ലെത്തുന്നതോടെയാണ് ദേശീയശ്രദ്ധ നേടുന്നത്. അരങ്ങേറ്റ മത്സരത്തിൽ 3/32 ഫിഗറുമായി ബാംഗ്ലൂരിനെ ഞെട്ടിച്ചു. ആ തവണ ഏതാനും മത്സരം മാത്രമേ കളിച്ചുള്ളൂവെങ്കിലും അടുത്ത സീസണിലേക്ക് മുംബൈ കരുതിവെച്ച ആയുധമായിരുന്നു ഇൗ പേസ് ബൗളർ. പ്രീമിയർ ലീഗ് പ്രകടനവുമായി 2016ൽ ഇന്ത്യൻ കുപ്പായത്തിലെത്തി. ട്വൻറി20യിലും ഏകദിനത്തിലും നിലയുറപ്പിച്ചശേഷം ഇൗ വർഷാദ്യം ജനുവരിയിലായിരുന്നു ടെസ്റ്റിലേക്കുള്ള വരവ്. പിന്നെ കണ്ടത് ഇന്ത്യയുടെ ന്യൂബാൾ പേസർ എന്ന പദവി.

ബുംറ സ്റ്റൈൽ
- വിചിത്രമായ ആക്ഷനാണ് ബുംറയുടെ ആദ്യ മിടുക്ക്. ഡെന്നിസ് ലില്ലിയുടെ വാക്കുകളിൽ ക്രിക്കറ്റ് കോപ്പിബുക്കുകളിൽനിന്നൊന്നും പകർത്താനാവാത്ത അപൂർവ ശൈലി. പോൾ ആഡംസും ലസിത് മലിംഗയും വിജയിച്ച ആക്ഷൻ വ്യത്യസ്തതയിലൂടെ എതിർ ബാറ്റ്സ്മാനെ ഒരു നിമിഷം കൺഫ്യൂഷനാക്കാനും കഴിയുന്നു.
- ശരിയായ സമയത്ത് യോർക്കർ എറിയാനുള്ള മിടുക്കാണ് മറ്റൊന്ന്. മുംബൈ ഇന്ത്യൻസിലെ സഹതാരമായ മലിംഗയുടെ ഉപദേശങ്ങൾ തുടർച്ചയായി യോർക്കർ എറിയാനും തന്നെ പാകപ്പെടുത്തിയതായി ബുംറതന്നെ പറയുന്നു.
- ഡെത്ത് ഒാവറുകളിൽ മാരകപ്രഹരം നൽകാനാവുന്നതാണ് മറ്റൊന്ന്. ഇത് ട്വൻറി20, ഏകദിന മത്സരങ്ങളിൽ ബുംറയെ പ്രിയപ്പെട്ടതാക്കുന്നു.
- അതിവേഗമാണ് വിശേഷപ്പെട്ട കാര്യം. ഇന്ത്യൻ പേസർമാരിലെ ഏറ്റവും വേഗക്കാരനായാണ് ബുംറ ആസ്ട്രേലിയയിൽ പന്തെറിയുന്നത്. അഡ്ലെയ്ഡ് ഒാവലിൽ 153.26 കി.മീ. വേഗത്തിൽ പന്തെറിഞ്ഞ താരം ഇന്ത്യൻ റെക്കോഡും കുറിച്ചു. മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് എന്നീ ആസ്ട്രേലിയൻ താരങ്ങളേക്കാൾ വേഗത്തിലാണ് ഇവിടെ പന്തെറിഞ്ഞത്.
ഒാസീസിൽ ഉജ്ജ്വലം
ആസ്ട്രേലിയയിൽ രണ്ടു കളി കഴിയുേമ്പാഴേക്കും ടെസ്റ്റ് റാങ്കിങ്ങിൽ ബുംറ 28ലെത്തി. നാല് ഇന്നിങ്സിലായി എറിഞ്ഞത് 99.2 ഒാവർ. ഇതിൽ 35 ഒാവറിലും ഒാസീസ് ബാറ്റിങ്ങിന് ഒരു റൺസ് പോലും നേടാനായില്ല. അഡ്ലെയ്ഡിലും പെർത്തിലും ഇത് കണ്ടു. ഒാവറിൽ 2.08 റൺസ് മാത്രം വിട്ടുകൊടുത്ത താരം അക്കാര്യത്തിലും പിശുക്ക് കാണിച്ചു. ആകെ വഴങ്ങിയത് വെറും 207 റൺസ്. അഡ്ലെയ്ഡിൽ ആറും പെർത്തിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തി.

ഇവരും വിചിത്രം
ലസിത് മലിംഗ (ശ്രീലങ്ക)
പന്തെടുത്താൽ മലിംഗയുടെ കൈകൾ പീരങ്കിയായി മാറുമെന്നാണ്. തിരശ്ചീനമായി കൈവീശുന്നതിനെതിരെ നോബാൾ പരാതികൾ ഉയർന്നെങ്കിലും െഎ.സി.സി ടെസ്റ്റ് പാസായാണ് മലിംഗ വർധിത പ്രഹരം വിതച്ചത്. ബാറ്റ്സ്മാെൻറ കാൽവിരലിനു നേരെ എറിയുന്ന പന്തിൽ ഒന്നു പിഴച്ചാൽ കുറ്റി പറപറക്കും.
പോൾ ആഡംസ് (ദക്ഷിണാഫ്രിക്ക)
ഇൗ ഗണത്തിൽ ഏറെ വിശിഷ്ടമാണ് ഇൗ ദക്ഷിണാഫ്രിക്കക്കാരൻ. എതിർ ബാറ്റ്സ്മാന് മാത്രമല്ല, ടെലിവിഷനിൽ കളികാണുന്ന ആരാധകരെ വരെ പേടിപ്പെടുത്തും ആഡംസിെൻറ പന്തുകൾ. തലകാൽമുട്ട് തൊടും വിധം ചുരണ്ട് മടങ്ങി പന്തെറിയുന്ന ആഡംസിനെ പലവിചിത്ര പേരുകളിലുമാണ് ക്രിക്കറ്റ്ലോകം വിളിച്ചത്. ആക്ഷനും ഒരുകലയാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. 1995 മുതൽ 2003 വരെ അദ്ദേഹം ക്രിക്കറ്റിൽ സജീവമായിരുന്നു.
സുഹൈൽ തൻവീർ (പാകിസ്താൻ)
ബാറ്റ്സ്മാനെ വിറപ്പിക്കുന്നതാണ് സുഹൈൽ തൻവീറിെൻറ ആക്ഷൻ. ചെറുചുവടുകളിൽ കൈവട്ടംചുറ്റിനേടുന്ന വേഗമാണ് ആയുധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.