Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഹാപ്പി ബർത്​ഡേ...

ഹാപ്പി ബർത്​ഡേ രോഹിത്; ഇന്ത്യയുടെ ഹിറ്റ്​മാന്​ 33

text_fields
bookmark_border
ഹാപ്പി ബർത്​ഡേ രോഹിത്; ഇന്ത്യയുടെ ഹിറ്റ്​മാന്​ 33
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൻെറ അവിഭാജ്യ ഘടകവും പരിമിത ഓവർ മത്സരങ്ങളിലെ ഉപനായകനുമായ രോഹിത്​ ശർമക്ക് ​ വ്യഴാഴ്​ച 33 വയസ്. ആരാധകർ ‘ഹിറ്റ്​മാൻ’ എന്ന ഓമനപ്പേരിട്ട്​ വിളിക്കുന്ന രോഹിത്​ പരിമിത ഓവർ ക്രിക്കറ്റിൽ വൻസ് ​കോറുകൾ അനായാസം പടുത്തുയർത്തിയാണ്​ ആരാധകർക്കിടയിൽ പ്രിയങ്കരനായത്​​.

ഏകദിന ക്രിക്കറ്റിൽ മൂന്ന്​ ഇരട്ടസ െഞ്ച്വറികൾ സ്വന്തമാക്കിയ ഏക താരം രോഹിത്താണ്​. ഏകദിന ക്രിക്കറ്റിലെ തരക്കേടില്ലാത്ത ടോട്ടലായി പരിഗണിക്കപ്പ െടുന്ന 264 റൺസാണ് താരത്തിൻെറ​ ഉയർന്ന സ്​കോർ എന്നറിയു​േമ്പാൾ താരത്തിൻെറ റേഞ്ച്​ മനസിലാകും. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്​കോറും (264 നോട്ടൗട്ട്​- ശ്രീലങ്ക) മറ്റാരുടെയും പേരിലല്ല. പിറന്നാൾ ദിനം രോഹിത്തിൻെറ ആ മൂന്ന്​ ഇരട്ട സ െഞ്ച്വറികളിലേക്കൊരു തിരിഞ്ഞ്​ നടത്തം നടത്താം.

209- vs ആസ്​ട്രേലിയ ( നവംബർ രണ്ട്​ 2013- ബംഗളൂരു)

2013ൽ ആസ്​ട്രേലിയക്കെതിരെ ബംഗളൂരു ചിന്നസാമി സ്​റ്റേഡിയത്തിലായിരുന്നു രോഹിത്തിൻെറ ഏകദിനത്തിലെ കന്നി ഇരട്ട​െസഞ്ച്വറി. ഇന്ത്യയുടെ തന്നെ സചിൻ ടെണ്ടുൽക്കറിനും വീരേന്ദർ സേവാഗിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായി മാറുകയായിരുന്നു രോഹിത്​​. ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൻെറ മികവിൽ ഇന്ത്യൻ ടീമിലെ ഓപണറുടെ സ്​ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ്​ ഇന്നിങ്​​സ്​ പിറന്നത്​. ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഇന്ത്യക്കായി 158 പന്തിൽ രോഹിത്​ 209 റൺസ്​ അടിച്ചുകൂട്ടി. നിശ്ചിത ഓവറിൽ ഇന്ത്യ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 383 റൺസ്​ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്​ 326 റൺസിന്​ പുറത്തായി. 52 റൺസിന്​ വിജയിച്ച ഇന്ത്യ ഏഴു മത്സരങ്ങളടങ്ങിയ പരമ്പര 3-2ന്​ വിജയിച്ചു. രോഹിത്തായിരുന്നു കളിയിലെയും പരമ്പരയിലെയും താരം.

264 vs ​ശ്രീലങ്ക ( 13 നവംബർ 2013- കൊൽക്കത്ത)

ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം കഴിഞ്ഞ്​ ഒരുവർഷത്തിന്​ ശേഷം രോഹിത്​​ നേട്ടമാവർത്തിച്ചു. ഇത്തവണ എതിരാളികൾ ​അയൽക്കാരായ ശ്രീലങ്കയായിരുന്നു. ഈഡൻ ഗാർഡൻസിൽ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത്​​ ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്​കോർ സ്വന്തമാക്കി. 173 പന്തിൽ 33 ഫോറും ഒമ്പത്​ സിക്​സും സഹിതം ഹിറ്റ്​മാൻ​ 264 റൺസ്​ വാരിക്കൂട്ടി. രോഹിത്തിൻെറ മികവിൽ 50 ഓവറിൽ ഇന്ത്യ അഞ്ചുവിക്കറ്റിൽ 404 റൺസ്​ ടോട്ടലുണ്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 251 റൺസിന്​ പുറത്താക്കി ഇന്ത്യ 153 റൺസിൻെറ വമ്പൻ ജയം ആഘോഷിച്ചു.

208 നോട്ടൗട്ട്​ vs ​ശ്രീലങ്ക ( 13 ഡിസംബർ 2017- മൊഹാലി)

പതിയെത്തുടങ്ങി കത്തിപ്പടരുന്ന ശീലം രോഹിത്​​ മെഹാലിയിലും തുടർന്നു. 115 പന്തുകൾ നേരിട്ടാണ്​ താരം ശതകം തികച്ചത്​. പിന്നീട്​ ഗിയർ മാറ്റിയ​തോടെ ബൗണ്ടറിയുടെയും സിക്​സിൻെറയും കുത്തൊഴുക്കാണ്​ മൊഹാലിയിൽ കണ്ടത്​. സെഞ്ച്വറിയിൽ നിന്നും ഇരട്ടസെഞ്ച്വറിയിലെത്താൻ വെറും 36 പന്തുകൾ മാത്രമാണ്​ മുംബൈ ഇന്ത്യൻസ്​ നായകന്​ വേണ്ടിവന്നത്. 208 റൺസുമായി ഓപണർ പുറത്താകാതെ നിന്നതോടെ ഇന്ത്യ 50 ഓവറിൽ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 392 റൺസ്​ ചേർത്തു. 13 ബൗണ്ടറികളും 12 സിക്​സും ചാരുതയേകുന്നതായിരുന്നു ഹിറ്റ്​മാൻെറ വിസ്​ഫോടനാത്മക ഇന്നിങ്​സ്​. 50 ഓവറിൽ ലങ്കക്ക്​ എട്ടിന്​ 251റൺസെടുക്കാൻ മാത്രമാണ്​ സാധിച്ചത്​. ഇന്ത്യക്ക്​ 141റൺസ്​ ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odiRohit sharmaCricket NewsIndian cricketdouble centuryhappy birthdayhitman
News Summary - Happy Birthday Rohit : India's 'Hitman' turns 33- sports
Next Story