ധോണി യുഗത്തിന് തിരശ്ശീല?
text_fieldsന്യൂഡൽഹി: കളിയാരാധകരെ ഏറെയായി മുൾമുനയിൽനിർത്തി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സി ങ് ധോണി തുടരുന്ന മൗനത്തിന് വിരാമമാകുന്നു. ബി.സി.സി.ഐ പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക കരാർ പട്ടികയിൽ ധോണി പുറത്തായതോടെയാണ് ദേശീയ ടീമിൽ താരം ഇനി ഉണ്ടാകില്ല െന്ന സംശയം കൂടുതൽ ബലപ്പെട്ടത്.
ആറു മാസമായി ഒരു മത്സരത്തിൽ പോലും ദേശീയ ടീമിനൊ പ്പം ധോണി ഇറങ്ങിയിരുന്നില്ല. എന്നിട്ടും, വിരമിക്കൽ പ്രഖ്യാപിക്കാതെ സംശയങ്ങൾ നിലനി ർത്തിയതോടെ ആരാധകർ തിരിച്ചുവരവ് സ്വപ്നംകണ്ടു. വൈകാതെ അത് സംഭവിക്കുമെന്ന അടക്കംപറച്ചിലുകൾക്കിടെയാണ് ധോണിയെ പൂർണമായി പുറത്തുനിർത്തി ബി.സി.സി.ഐ പട്ടിക പുറത്തുവിട്ടത്. വാർഷിക കരാർപട്ടിക തയാറാക്കുംമുമ്പ് മുതിർന്ന പ്രതിനിധി വിഷയം താരവുമായി സംസാരിച്ചിരുന്നതായാണ് സൂചന. കഴിഞ്ഞ വർഷം എ ഗ്രേഡിലായിരുന്നു ഉൾപ്പെടുത്തിയത്.
ഐ.സി.സി ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി ധോണി ഇന്ത്യക്കുവേണ്ടി ഇറങ്ങിയത്. തുടർന്ന്, വിട്ടുനിന്ന മുൻ നായകൻ വിടവാങ്ങൽ പ്രഖ്യാപിക്കാതെ ചെറിയ കാലയളവിൽ സൈനിക സേവനത്തിന് കശ്മീരിലെത്തി.
ഏകദിന കരിയർ ഉടൻ അവസാനിപ്പിക്കുമെന്നും ട്വൻറി20 ലോകകപ്പ് സംഘത്തിൽ ചിലപ്പോൾ ഉണ്ടായേക്കുമെന്നും അടുത്തിടെ പരിശീലകൻ രവിശാസ്ത്രി പറഞ്ഞിരുന്നു. ഇനി പ്രകടന മികവ് പരിഗണിച്ചേ വീണ്ടും ടീമിലെടുക്കുന്നത് പരിഗണിക്കാനാവൂ എന്ന് ബൗളിങ് കോച്ച് എം.എസ്.കെ പ്രസാദും നിലപാട് വ്യക്തമാക്കി. ദേശീയ ടീമിൽ ഇടം സംശയത്തിലായെങ്കിലും ഐ.പി.എൽ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായി ധോണി തുടരും.
2011 ഏകദിന ലോകകപ്പ്, 2007 ട്വൻറി20 ലോകകപ്പ് എന്നിവയിൽ നായകനായി ഇന്ത്യയെ വിജയ തീരമണിയിച്ച ധോണി ഇതുവരെ 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ട്വൻറി20കളും നീലക്കുപ്പായത്തിൽ കളിച്ചിട്ടുണ്ട്. 17,000 റൺസ് സ്വന്തം പേരിൽ കുറിച്ചതിനൊപ്പം വിക്കറ്റ് കീപ്പറെന്ന നിലക്ക് 829 പേരെ പുറത്താക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
