Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിസന്ധികളോട് തോ(ൽ)ക്കാത്ത പെണ്ണുശിര്; ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലി​ലേ​ക്കു​ള്ള വി​ദ​ർ​ശ​യു​ടെ യാ​ത്ര

text_fields
bookmark_border
പ്രതിസന്ധികളോട് തോ(ൽ)ക്കാത്ത പെണ്ണുശിര്; ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലി​ലേ​ക്കു​ള്ള വി​ദ​ർ​ശ​യു​ടെ യാ​ത്ര
cancel

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ​ക്കു​മേ​ൽ ഉ​ന്നം​പി​ടി​ച്ച് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ ആ ​പെ​ൺ​കു​ട്ടി മ​ത്സ​രി​ക്കു​മ്പോ​ൾ നാ​ട് മു​ഴു​വ​ൻ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ച റൈ​ഫി​ളി​ൽ നി​ന്ന് വെ​ടി​യു​ണ്ട ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ച്ചു​പാ​ഞ്ഞ​തോ​ടെ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​നി വി​ദ​ർ​ശ കെ. ​വി​നോ​ദ് ഷൂ​ട്ടി​ങ്ങി​ൽ ഏ​ഷ്യാ​ഡ് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ കേ​ര​ള​ക്കാ​രി​യെ​ന്ന ച​രി​ത്രം കു​റി​ച്ചു. ''എ​ന്നെ വി​വാ​ഹം ക​ഴി​ച്ച​യ​ക്ക​ണ്ട...​അ​ച്ഛ​ൻ എ​നി​ക്കാ​യി എ​ന്തെ​ങ്കി​ലും സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ഷൂ​ട്ടി​ങ്ങി​നാ​യി മാ​റ്റി വെ​ച്ചാ​ൽ മ​തി​''​യെ​ന്നാ​ണ് ഒ​രി​ക്ക​ൽ വി​ദ​ർ​ശ പി​താ​വ് വി​നോ​ദി​നോ​ട് പ​റ​ഞ്ഞ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഒ​രു​ഘ​ട്ട​ത്തി​ൽ വി​നോ​ദ് മ​ക​ളോ​ട് ഷൂ​ട്ടി​ങ് ഒ​ഴി​വാ​ക്കി മ​റ്റെ​ന്തെ​ങ്കി​ലും നോ​ക്കി​ക്കൂ​ടെ എ​ന്ന് ചോ​ദി​ച്ച അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു അ​ത്. അ​വ​ളു​ടെ ഉ​റ​ച്ച വാ​ക്കു​ക​ൾ കൂ​ടി കേ​ട്ട​പ്പോ​ൾ എ​ന്തു​വി​ല​കൊ​ടു​ത്തും ഒ​പ്പം നി​ൽ​ക്കാ​ൻ ആ ​പി​താ​വ് തീ​രു​മാ​നി​ച്ചു.

2018ൽ ​ബി​രു​ദ പ​ഠ​ന​ത്തി​ന് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ എ​ത്തി​യ​താ​ണ് വി​ദ​ർ​ശ​യു​ടെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വ്. കോ​ള​ജി​ലെ എ​ൻ.​സി.​സി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഷൂ​ട്ടി​ങ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. ആ ​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച സ്കോ​ർ ല​ഭി​ച്ച​തോ​ടെ ഷൂ​ട്ടി​ങ് ക​രി​യ​റാ​ക്കാ​ൻ വി​ദ​ർ​ശ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളും സ​മ്മ​തം മൂ​ളി. എ​ന്നാ​ൽ തു​ട​ക്ക​ക്കാ​ർ​ക്ക് വ​ലി​യ ചെ​ല​വേ​റി​യ കാ​യി​ക ഇ​ന​മാ​ണ് ഷൂ​ട്ടി​ങ് എ​ന്ന് അ​ന്ന​വ​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് റൈ​ഫി​ൾ​സ് ക്ല​ബി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​തോ​ടെ ചെ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​വി​ടെ നി​ന്ന് റൈ​ഫി​ൾ എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു. സു​ഹൃ​ത്തി​ന്റെ റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ചും മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തു. മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സ്വ​ന്ത​മാ​യി റൈ​ഫി​ൾ ഇ​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി. ഒ​രു പ്ര​ഫ​ഷ​ന​ൽ റൈ​ഫി​ളി​ന് ത​ന്നെ എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വു​വ​രും. ജാ​ക്ക​റ്റി​നും ഷൂ​സി​നും ല​ക്ഷ​ങ്ങ​ൾ വേ​റെ​യും. മാ​ത്ര​മ​ല്ല, ശ​രീ​ര​ത്തി​ന്റെ ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തി​യേ തീ​രൂ. ശ​രീ​ര​ഭാ​ര​ത്തി​ൽ മാ​റ്റം വ​ന്നാ​ൽ ജാ​ക്ക​റ്റ് പാ​ക​മാ​കാ​തെ വ​രും. മ​ക​ളു​ടെ ആ​ഗ്ര​ഹം വി​നോ​ദ് സാ​ധി​ച്ചു​കൊ​ടു​ത്തു.

ഏ​ഴു​വ​ർ​ഷ​ത്തി​നി​ടെ മ​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ത്തി​നാ​യി 50 ല​ക്ഷ​ത്തി​ലേ​റെ തു​ക ചെ​ല​വാ​യി. സ്ഥ​ലം വി​റ്റും വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് ആ ​തു​ക​യ​ത്ര​യും സ്വ​രൂ​പി​ച്ച​ത്. കു​ടും​ബ​ത്തി​നി​പ്പോ​ഴും ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​യു​ണ്ട്. ആ​ദ്യ​കാ​ല​ത്ത് അ​സ​മി​ലും ഡ​ൽ​ഹി​യി​ലു​മൊ​ക്കെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ വി​നോ​ദി​നും ഒ​പ്പം​പോ​കേ​ണ്ടി വ​രും. വി​മാ​ന​ടി​ക്ക​റ്റി​നും താ​മ​സ​സൗ​ക​ര്യ​ത്തി​നു​മ​ട​ക്കം ഒ​രു​പാ​ട് തു​ക​യും ചെ​ല​വാ​കും. ആ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് ഒ​ടു​വി​ൽ ഫ​ലം ക​ണ്ട​താ​യി നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ വി​നോ​ദ് പ​റ​ഞ്ഞു. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൾ മ​ക​ൾ മെ​ഡ​ൽ നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ആ​ണ് അ​വ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മെ​ന്നും ആ ​പി​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​പി​ൻ പാ​ല​ക്കാ​ട് ആ​യി​രു​ന്നു ആ​ദ്യ കോ​ച്ച്. മ​നോ​ജ് കു​മാ​ർ (ഹ​രി​യാ​ന) ആ​ണ് പ്ര​ഫ​ഷ​ന​ൽ കോ​ച്ച്. അ​നി​ത​യാ​ണ് അ​മ്മ. ഭ​ർ​ത്താ​വ് മ​നു എ​സ്. ര​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Overcoming Financial Hardships: Vidarsha K. Vinod’s Inspiring Journey to Asian Games Shooting Medal
Next Story