സൂപ്പർ ലീഗ് കേരള: മലപ്പുറത്തിന്റെ ആശാന് വരവേൽപ്
text_fieldsമലപ്പുറം എഫ്. സി കോച്ച് മിഗ്വേൽ ടൊറൈറക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മഞ്ചേരി: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്.സിയുടെ മുഖ്യ പരിശീലകൻ സ്പെയിനിൽനിന്നുള്ള മിഗ്വേൽ ടൊറൈറക്ക് ഹൃദ്യമായ വരവേൽപ് നൽകി ആരാധക കൂട്ടായ്മയായ ‘അൾട്രാസും’ ടീം മാനേജ്മെന്റും. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് അദ്ദേഹം എത്തിയത്. പൂക്കളും പ്ലക്കാർഡുകളും ക്ലബ് സ്കാർഫുകളുമായി കൈയടിച്ചും ഫുട്ബാൾ ചാന്റുകൾ ഉരുവിട്ടും ആരാധകർ കോച്ചിനെ സ്വീകരിച്ചു. ക്ലബ് സ്കൗട്ടിങ് ഡയറക്ടർ അനസ് എടത്തൊടിക, ടീം മാനേജർ മുഹമ്മദ് റാഫി, ഡാനിഷ് ഹൈദ്രോസ്, നിധീഷ് മോഹൻ എന്നിവരും പരിശീലകനെ സ്വീകരിക്കാനെത്തി.
ക്ലബിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്ന് മിഗ്വേൽ ടൊറൈറ പറഞ്ഞു. വൈകിയ സമയത്തും തന്നെ സ്വീകരിക്കാൻ കാത്തുനിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ദിവസം മുതൽ തന്നെ ടീം പരിശീലനം ആരംഭിക്കുമെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു. പരിശീലനവും താമസവും കോഴിക്കോട്ടായിരിക്കും. കോച്ചിനൊപ്പം പുതിയ മികച്ച താരങ്ങളും ഇത്തവണ ടീമിന്റെ ഭാഗമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

