Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്നെ ഞാനാക്കിയത് നീ; ഈ വിജയത്തിന്റെ ക്രെഡിറ്റ് നിനക്ക് കൂടി അവകാശപ്പെട്ടത് -അനുഷ്‍കയോടുള്ള സ്നേഹം പങ്കു​വെച്ച് വിരാട് കോഹ്‍ലി

text_fields
bookmark_border
എന്നെ ഞാനാക്കിയത് നീ; ഈ വിജയത്തിന്റെ ക്രെഡിറ്റ് നിനക്ക് കൂടി അവകാശപ്പെട്ടത് -അനുഷ്‍കയോടുള്ള സ്നേഹം പങ്കു​വെച്ച് വിരാട് കോഹ്‍ലി
cancel

ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടുകാരിയും ജീവിത പങ്കാളിയുമായ അനുഷ്ക ശർമക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിരാട് കോഹ്‍ലിയുടെ കുറിപ്പ്. അനുഷ്കക്കൊപ്പം ഷാംപെയിൻ ഗ്ലാസുകൾ കൈയിൽ പിടിച്ച് മുഖാമുഖം നോക്കി പുഞ്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് കോഹ്‍ലി ഹൃദയം തൊടുന്ന കുറിപ്പിട്ടത്. നീയില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല എന്നാണ് കോഹ്‍ലി പറയുന്നത്. എന്നെ നീ എപ്പോഴും വിനയത്തോടെ നിൽക്കാനും സത്യസന്ധതയോടെ പെരുമാറാനും ശീലിപ്പിച്ചു. അതിൽ നന്ദിപറയുകയാണ്. ഈ വിജയം എ​ന്റേത് പോലെ...നിനക്കും കൂടി അവകാശപ്പെട്ടതാണ്. നീ നീയാരിക്കുന്നതിൽ നന്ദി. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...എന്നാണ് കോഹ്ലി കുറിച്ചത്.

ഇക്കുറി മത്സരം കാണാൻ അനുഷ്‍ക ബാർബുഡോസിലെത്തിയിരുന്നില്ല. മക്കൾക്കൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. മത്സരം കഴിഞ്ഞയുടൻ കോഹ്‍ലി അനുഷ്‍കയെയും മക്കളെയും വിഡിയോ കോൾ ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്ത്യൻ ടീം കിരീടം നേടിയതിനു ശേഷം അനുഷ്ട പങ്കുവെച്ച കുറിപ്പും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഗ്രൗണ്ടിൽ ആനന്ദക്കണ്ണീരൊഴുക്കുന്ന ഇന്ത്യൻ ടീമംഗങ്ങളെ ആരാണ് ആശ്വസിപ്പിക്കുക എന്ന മകൾ വാമികയുടെ ആശങ്ക പങ്കുവെച്ചായിരുന്നു അനുഷ്‍കയുടെ ആദ്യ കുറിപ്പ്. പിന്നീട് കോഹ്‍ലിയെ അഭിനന്ദിച്ചും അനുഷ്‍ക ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli's ICC T20 World Cup victory dedication to Anushka Sharma
Next Story