Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യൻ താരങ്ങൾക്കെല്ലാം പെൺമക്കൾ; ഒരു വനിതാ ക്രിക്കറ്റ്​ ടീമാക്കാമെന്ന്​​ ബിഗ്​ ബി
cancel
Homechevron_rightSportschevron_rightSports Specialchevron_right'ഇന്ത്യൻ...

'ഇന്ത്യൻ താരങ്ങൾക്കെല്ലാം പെൺമക്കൾ'; ഒരു വനിതാ ക്രിക്കറ്റ്​ ടീമാക്കാമെന്ന്​​ ബിഗ്​ ബി

text_fields
bookmark_border

തനിക്ക്​ മകൾ പിറന്ന കാര്യം ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആയിരങ്ങളാണ്​ ആശംസകളുമായി എത്തിയത്​. ഇന്ത്യൻ ടീം ആസ്​ട്രേലിയയിൽ മികച്ച പ്രകടനം തുടരുന്നതിനിടെ ലഭിച്ച മറ്റൊരു സന്തോഷ വാർത്തകൂടിയായി അത്​. എന്നാൽ, ഇന്ത്യൻ സിനിമയുടെ ബിഗ്​ ബിയായ അമിതാബ്​ ബച്ചൻ കോഹ്​ലിയുടെ സന്തോഷത്തിൽ പങ്കുചേർന്നത്​ ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഒരു കൗതുക ഫോർവാർഡ്​ മെസ്സേജ്​ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ്​.

12 ഇന്ത്യൻ താരങ്ങളുടെ പേര്​ എടുത്തുപറഞ്ഞുകൊണ്ട്​ അവർക്കെല്ലാം സമീപ കാലത്തായി​ പിറന്നിരിക്കുന്നത്​ പെൺമക്കളാണെന്നും കോഹ്​ലിക്കും പെൺകുട്ടി ജനിച്ചതോടെ ഭാവി വനിതാ ക്രിക്കറ്റ്​ ടീമിലേക്കുള്ള താരങ്ങളായി എന്നും ആ സന്ദേശത്തിൽ പറയുന്നു. ​

ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾ സ്വന്തമായി ഒരു വനിതാ ക്രിക്കറ്റ്​ ടീമിനെ വളർത്തിക്കൊണ്ടുവരികയാണെന്നാണ്​ നെറ്റിസൺസി​െൻറ​ ട്രോൾ​. ഇത്​ പങ്കു​വെച്ച ബച്ചൻ 'ധോണിക്കും ഒരു മകളാണുള്ളത്​. അവൾ ടീം ക്യാപ്റ്റനാകുമോ..?' എന്നാണ്​ അതിന്​​ അടിക്കുറിപ്പായി എഴുതിയത്​.

ഇന്ത്യൻ താരങ്ങളായ ധോണി, റൈന, ഗംഭീർ, രോഹിത്​ ശർമ, ഷമി, അശ്വിൻ, രഹാനെ, ജഡേജ, പുജാര, സാഹ, ഹർഭജൻ, നടരാജൻ, ഉമേഷ്​ യാദവ്​, എന്നിവർക്കെല്ലാം പെൺമക്കളാണ്​. ഇപ്പോൾ കോഹ്​ലിക്ക്​ കൂടി ഒരു പെൺമകൾ പിറന്നതോടെ ഒരു വനിതാ ക്രിക്കറ്റ്​ ടീമിന്​ വേണ്ട അംഗ സംഖ്യയായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh Bachchananushka sharmaVirat Kohli
News Summary - After Virat Anushka welcome baby girl Big B shares interesting message
Next Story