പെണ്ണുങ്ങൾക്കായി ഇറാൻ സെൽഫടിച്ചു
text_fieldsതെഹ്റാൻ: ലോകകപ്പിൽ മൊറോക്കോക്കെതിരെ അവസാന മിനിറ്റിലെ സെൽഫ് ഗോളിൽ ഇറാൻ ജയിച്ചപ്പോൾ കോളടിച്ചത് നാട്ടിലെ പെണ്ണുങ്ങൾക്കാണ്. ആദ്യ ജയം രാജ്യമൊന്നാകെ ആഘോഷിച്ചപ്പോൾ ഭരണകൂടത്തിെൻറ മനസ്സും ഇളകി. വനിതകൾക്കു മുന്നിൽ സ്റ്റേഡിയങ്ങളുടെ വാതിൽ കൊട്ടിയടച്ച രാജ്യം ബുധനാഴ്ച രാത്രി മുതൽ അവ തുറന്നിട്ട് പെണ്ണുങ്ങളെ സ്വാഗതം ചെയ്തു തുടങ്ങി.
കഴിഞ്ഞ രാത്രിയിൽ നടന്ന ഇറാൻ-സ്പെയിൻ മത്സരം പ്രദർശിപ്പിച്ച തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേക്ക് വനിതകൾക്കും പ്രവേശനം നൽകിയാണ് ചരിത്രം മാറ്റിയെഴുതിയത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ഇറാൻ സ്റ്റേഡിയങ്ങളിലേക്ക് നാട്ടിലെ വനിതകൾക്ക് ഇടംനൽകുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഇരിപ്പിടസൗകര്യമുള്ള സ്റ്റേഡിയത്തിൽ വനിതകളും ഒഴുകിയെത്തി. മൊറോക്കോക്കെതിരെ അവസാന മിനിറ്റിൽ ഇറാൻ ജയിച്ചപ്പോൾ തെഹ്റാനിലെ തെരുവിൽ പതിനായിരങ്ങളാണ് ആഹ്ലാദം പ്രകടിപ്പിക്കാനിറങ്ങിയത്. അവരിൽ ഏറെപ്പേരും വനിതകളായിരുന്നുവെന്നതാണ് ശ്രദ്ധേയം.
ഇറാൻ പാർലമെൻറിലെ വനിതാ അംഗം തയിബ സിയാവോശിയുടെ നേതൃത്വത്തിലെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് സ്ത്രീകൾക്ക് ഗാലറിയിൽ പ്രവേശനത്തിന് വഴിയൊരുക്കിയത്. മതമേലധികാരികളുടെ എതിർപ്പിനിടെയാണ് സർക്കാറിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
