കോർണറിൽ നിന്നും നീട്ടിയടിച്ചു; വീണ്ടും മാന്ത്രിക ഗോളുമായി സലാഹ് VIDEO
text_fieldsഇൗജിപ്തിെൻറ ഫുട്ബാൾ ഇതിഹാസം മുഹമ്മദ് സലാഹിെൻറ പുതിയ ഗോൾ കണ്ട് അത്ഭുതം കൂറി നിൽക്കുകയാണ് ലോക ഫുട്ബാൾ ആരാധകർ. ആഫ്രിക്കൻ കപ്പിൽ സ്വാസിലാൻറിനെതിരെ കളിക്കുകയായിരുന്ന ഇൗജിപ്തിന് 3-0ന് മുന്നിട്ട് നിൽക്കെ ലഭിച്ച ഒരു കോർണറാണ് സലാഹിെൻറ ചരിത്ര ഗോളായി മാറിയത്.
കോർണറെടുക്കാൻ ചെന്ന സലാഹ് വളരെ കൂളായി കിക്ക് നീട്ടിയടിച്ചു. സ്വാസിലാൻറിെൻറ ഗോളിയെയും മറ്റ് കളിക്കാരെയും കാഴ്ചക്കാരാക്കി വളഞ്ഞു വന്ന പന്ത് ഗോൾവല കുലുക്കി. ഗാലറിയും സഹകളിക്കാരും അന്തം വിട്ട് നിന്നു. ഇൗജിപ്ത് ദേശീയ ടീമിന് വേണ്ടി മികച്ച കളി പുറത്തെടുക്കാനാവുന്നില്ലെന്ന പരാതി അതിമനോഹരമായ ഗോളിലൂടെ സലാഹ് പരിഹരിച്ചു.
INCREDIBLE Goal from Mo Salah with Egypt pic.twitter.com/Xz09xFQNMr
— Castle of the Kop (@castleofthekop) October 12, 2018
തുടർന്ന് ലോകത്തിെൻറ നാനാ ഭാഗത്തുമുള്ള ഫുട്ബാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഗോളടിയിൽ അത്ഭുതപ്പെട്ടും സലാഹിനെ പ്രകീർത്തിച്ചും രംഗത്തെത്തി. താരത്തിെൻറ പ്രകടനം കണ്ട് ഇൗജിപ്തിലെ രാജാവെന്ന വിശേഷണവും സലാഹിന് സ്വന്തമായി.
The shocking #goal by #Mo_salah in Swaziland from a corner kick! @MoSalah pic.twitter.com/uKHkmIpIpO
— Gamal Alnashar (@GamalAlnashar) October 12, 2018
