Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമത്സരശേഷം സലാഹി​െൻറ...

മത്സരശേഷം സലാഹി​െൻറ ജഴ്​സി വാങ്ങാനുള്ള കാരണം വെളിപ്പെടുത്തി കവാനി

text_fields
bookmark_border
reason why Edinson Cavani sought out Mohamed Salah for his shirt after Egypt loss
cancel

​മോസ്​കോ: റഷ്യന്‍ ലോകകപ്പില്‍ ഈജിപ്ത്​-ഉറുഗ്വായ്​ മത്സരത്തിൽ ഏവരുടെയും മനം കവർന്ന രംഗമായിരുന്നു ഉറുഗ്വായ്​ സൂപ്പർതാരം എഡിൻസൺ കവാനി ഇൗജിപ്തി​​െൻറ ഇതിഹാസം മുഹമ്മദ്​ സലാഹിൽ നിന്ന്​ ജഴ്​സിയൂരി വാങ്ങിയ സംഭവം. താരം എന്തിനാണ്​ സലാഹി​​െൻറ ജഴ്​സി സ്വന്തമാക്കിയതെന്ന്​ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളുയർന്നിരുന്നു. ഒടുവിൽ കവാനി തന്നെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്​.

''എന്‍റെ മക്കള്‍ക്ക് സലാഹിനെ വലിയ ഇഷ്ടമാണ്. അവരുടെ സൂപ്പര്‍താരമാണ് സലാഹ്​. മക്കള്‍ക്ക് സമ്മാനിക്കാന്‍ വേണ്ടിയാണ് താൻ സലായുടെ ജേഴ്‍സി വാങ്ങിയത്.'' - കവാനി പറഞ്ഞു. ഇതോടെ കവാനിയുടെ കുട്ടികൾക്ക്​ സലാഹിനെയാണ്​ പ്രിയം എന്ന വാർത്തയാണ്​ സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിക്കുന്നത്​​.

ലോകകപ്പിലെ ആദ്യ അങ്കത്തിൽ കരുത്തരായ ഉറുഗ്വായ്​ സലാഹി​​െൻറ ബലത്തിലിറങ്ങുന്ന ഇൗജിപ്തിനെ അനായാസം കീഴടക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറങ്ങിയത്​. എന്നാൽ അവസാന മിനിറ്റിൽ മാത്രമായിരുന്നു അവർക്ക്​ ഗോളടിക്കാനായത്​. അവരുടെ സൂപ്പർതാരം എഡിസന്‍ കവാനിക്ക്​ ഗോളടിക്കാനുമായില്ല. എങ്കിലും മത്സരശേഷമുള്ള കവാനിയുടെ പ്രകടനം ആരാധകർക്ക്​ ആവേശമായി.

ആദ്യ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളത്തിന്​ പുറത്തായിരുന്നു ഇൗജിപ്​തി​​െൻറ സലാഹ്​. പകരക്കാരനായെങ്കിലും സലാഹ്​ ഇറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ താരത്തി​​െൻറ അഭാവത്തിൽ ടീം അപ്രതീക്ഷിത തോല്‍വി വഴങ്ങുന്നത്​ കാണാനായിരുന്നു ഈജിപ്ഷ്യന്‍ ആരാധകരുടെ വിധി. തോല്‍വിയില്‍ സലാഹ്​ കടുത്ത നിരാശ പ്രകടിപ്പിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇതൊക്കെയാണെങ്കിലും ഉറുഗ്വേ വിജയം അര്‍ഹിച്ചിരുന്നു എന്ന് കവാനി പറഞ്ഞു. തങ്ങള്‍ നിരവധി അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഏതായാലും വിജയം തങ്ങള്‍ക്കായിരുന്നു. അതിലാണ് കാര്യം. എങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുപാട് മാറ്റങ്ങളും പുരോഗതിയും കളിയിലുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും കവാനി കൂട്ടിച്ചേർത്തു. 

Show Full Article
TAGS:2018 FIFA World Cup Mohamed Salah Edinson Cavani sports news malayalam news 
News Summary - reason why Edinson Cavani sought out Mohamed Salah for his shirt after Egypt loss-sports news
Next Story