Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎതിരാളികളെ പെനാൽറ്റി...

എതിരാളികളെ പെനാൽറ്റി ബോക്​സിൽ കാലുകുത്താൻ വിടാതെ മത്സരം വിജയിച്ച്​ ലിവർപൂൾ

text_fields
bookmark_border
എതിരാളികളെ പെനാൽറ്റി ബോക്​സിൽ കാലുകുത്താൻ വിടാതെ മത്സരം വിജയിച്ച്​ ലിവർപൂൾ
cancel

ലണ്ടൻ: എതിരാളികളെ ഒരുതവണ പോലും പെനാൽറ്റി ബോക്​സിൽ കാലുകുത്താൻ അനുവദിക്കാതെ ചരിത്രം രചിച്ച്​ ഇംഗ്ലീഷ്​ കരുത്തരായ ലിവർപൂൾ. ബുധനാഴ്​​ച രാത്രി ക്രിസ്​റ്റൽ പാലസിനെതിരായ മത്സരത്തിലാണ്​ യൂർഗൻ ക്ലോപ്പിൻെറ ശിഷ്യൻമാരുടെ മാസ്​മരിക പ്രകടനം. ആൻഫീൽഡിൽ 4-0ത്തിന്​ പാലസിനെ തകർത്ത റെഡ്​സ്​ ഹോംഗ്രൗണ്ടിൽ തുടർച്ചയായ 23ാം ജയവും സ്വന്തമാക്കി.

ഇതോടെ 30 വർഷത്തിന്​ ശേഷം ആദ്യ ലീഗ്​ കിരീടത്തിന്​ തൊട്ടടുത്തെത്തിയിരിക്കുകയാണ്​ ലിവർപൂൾ. വ്യാഴാഴ്​ച രാത്രി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​​ ചെൽസിക്കെതിരെ പോയൻറ്​ കുറഞ്ഞാൽ ലിവർപൂൾ ജേതാക്കളാകും. ട്രെൻറ്​ അലക്​സാണ്ടർ അർനോൾഡ്​ (23​'),​ മുഹമ്മദ്​ സലാഹ് (44')​, ഫാബിനോ (55'), സാദിയോ മാനെ (69') എന്നിവരാണ്​ വിജയികൾക്കായി സ്​കോർ ചെയ്​തത്​.

ഫ്രീകിക്കിലൂടെ റെക്കോഡിട്ട്​ അർനോൾഡ്​

23ാം മിനിറ്റിൽ അലക്​സാണ്ടർ അർനോൾഡിലൂടെയാണ്​ റെഡ്​സ്​ ഗോളടി തുടങ്ങിയത്​. ഫ്രീകിക്കിലൂടെയായിരുന്നു അർനോൾഡിൻെറ സുന്ദരൻ ഗോൾ. റോബി ഫൗളറിന്​ ശേഷം (1995, 20 വയസ്​ 261 ദിവസം)ആൻഫീൽഡിൽ ഡയറക്​ട്​ ഫ്രീകിക്കിലൂടെ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്​ അർനോൾഡ്​ (21വയസ്​ 261ദിവസം) സ്വന്തമാക്കി.



44ാം മിനിറ്റിൽ ഫാബിന്യോയുടെ പാസിൽ നിന്നും മുഹമ്മദ് സലാഹ്​ രണ്ടാം ഗോൾ നേടി. സീസണിൽ എല്ലാ മത്സരങ്ങളിലുമായി ലിവർപൂൾ നേടുന്ന 100ാം ഗോളാണിത്​. പ്രീമിയർ ലീഗിൽ ഏഴും ചാമ്പ്യൻസ്​ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളും കൂടി പൂർത്തിയാകാനുള്ളതിനാൽ ഈ സംഖ്യ ഇനിയും കൂടാനേ സാധ്യതയുള്ളൂ.

അ​േമ്പ പരാജയമായി ക്രിസ്​റ്റൽ പാലസ്​

ലിവർപൂളിൻെറ പ്രതിരോധത്തിന്​ കാര്യമായ വെല്ലുവിളി ഉയർത്താൻ പാലസ്​ താരങ്ങൾക്കായില്ല. 2008ൽ ഒപ്​റ്റ ഡേറ്റ ശേഖരിക്കാൻ തുടങ്ങിയതിന്​ ശേഷം ഒരു തവണ ​േപാലും എതിർ ബോക്​സിൽ കാലുകുത്താതെ പ്രീമിയർ ലീഗ്​ മത്സരം പൂർത്തിയാക്കുന്ന ടീമായി ക്രിസ്​റ്റൽ പാലസ്​ മാറി.

എതിർബോക്​സിൽ കാലുകുത്താനായില്ലെന്ന്​ മാത്രമല്ല ഒരുതവണ പോലും എതിരാളിയുടെ പോസ്​റ്റ്​ ലക്ഷ്യം വെക്കാൻ ക്രിസ്​റ്റൽ പാലസിനായില്ല. ​90 മിനിറ്റ്​ സമയത്തിനുള്ളിൽ ലോങ്​ റേഞ്ചറായി പോലും ലിവർപൂൾ ഗോൾപോസ്​റ്റിലേക്ക്​ പോയില്ല.

ആൻഫീൽഡിൽ ലിവർപൂൾ ജൈത്രയാത്ര

ആൻഫീൽഡിലെ വിജയക്കുതിപ്പ്​ തുടരുകയാണ്​ ലിവർപൂൾ. 2019 ജനുവരിയിൽ ലെസ്​റ്റർ സിറ്റിയുമായി 1-1ന്​ സമനില വഴങ്ങിയ ശേഷം റെഡ്​സ്​ ആൻഫീൽഡിൽ പച്ചമാത്രമാണ്​ തൊട്ടത്​. ആസ്​റ്റൺ വില്ല, ബേൺലി, ചെൽസി എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കാനായാൽ മുഴുവൻ ഹോം മത്സരങ്ങളും വിജയിച്ച ടീമെന്ന ഖ്യാതി സ്വന്തമാക്കാൻ ക്ലോപ്പിൻെറ പിളേളർക്കാകും. എന്നാൽ സന്തോഷം പങ്കിടാൻ ആരാധകരില്ലെന്ന വിഷമം മാത്രമാണവർക്കുള്ളത്​. 2017 ഏപ്രലിന്​ ശേഷം ആൻഫീൽഡിൽ ലിവർപൂൾ തോറ്റിട്ടില്ല. 55 മത്സരങ്ങളാണ്​ റെഡ്​സ്​ ആൻഫീൽഡിൽ അപരാജിതരായി പൂർത്തിയാക്കിയത്​.

വൻഡൈക്ക്​+ഗോമസ്​ =ക്രിസ്​റ്റൽ പാലസ്

മത്സരത്തിൻെറ 73 ശതമാനം പങ്കും പന്ത്​ കൈവശം വെച്ചത്​ ആതിഥേയരായിരുന്നു. 90 മിനിറ്റിനുള്ളിൽ 789 പാസുകളാണവർ കൈമാറിയത്​. വിർജിൽ വാൻഡൈക്കും ജോ ഗോമസും (244 പാസ്​) കൈമാറിയ പാസും ക്രിസ്​റ്റൽ പാലസ്​ ടീം മൊത്തം കൈമാറിയ പാസുകളേക്കാൾ കൂടുതലുണ്ടന്നറിയു​േമ്പാൾ കാര്യങ്ങൾ വ്യക്​തമാകും. പകരക്കാരടക്കം മൊത്തം ക്രിസ്​റ്റൽ പാലസ്​ ടീം 235 പാസുകളാണ്​ പൂർത്തിയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football Clubfootballenglish footballMohamed SalahManchester city FCcrystal palaceEnglish Premier League
Next Story