സ​ലാ​ഹിനെ​തി​രാ​യ അ​ധി​ക്ഷേ​പം: അ​ന്വേ​ഷ​ണം തു​ട​ങ്ങി

22:35 PM
09/02/2019
salah
ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ക്കെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ൽ വെ​സ്​​റ്റ്​ ഹാം ​ക്ല​ബ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ലി​വ​ർ​പൂ​ളും വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ത്തി​ലാ​ണ്​ സം​ഭ​വം. ക​ളി​ക്കി​ടെ കോ​ർ​ണ​ർ കി​ക്ക്​ എ​ടു​ക്കാ​ൻ വ​ന്ന സ​ലാ​ക്കെ​തി​രെ കാ​ണി​ക​ളി​ൽ ചി​ല​രാ​ണ്​ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ​ത്. അ​ധി​ക്ഷേ​പം വ്യ​ക്ത​മാ​യി കേ​ൾ​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 
 
Loading...
COMMENTS