സലാഹിെൻറ ഹാട്രികിൽ ലിവർപൂൾ
text_fieldsലണ്ടൻ: സൂപ്പർ താരം മുഹമ്മദ് സലാഹിെൻറ സീസണിലെ ആദ്യ ഹാട്രിക് ഗോളിൽ ലിവർപൂളിെൻറ വിജയഭേരി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺമൗത്തിനെ 4-0ത്തിന് തകർത്തപ്പോഴാണ് സലാഹ് മൂന്നടിച്ച് ആഘോഷത്തിന് ഇരട്ടിമധുരം സമ്മാനിച്ചത്.
കളിയുടെ 25ാം മിനിറ്റിൽ ഗോളടിക്ക് തുടക്കമിട്ട സലാഹ് രണ്ടാം പകുതിയിൽ ബാക്കിഭാഗം പൂരിപ്പിച്ചു. 48ാം മിനിറ്റിൽ ഫിർമീന്യോയുടെ ക്രോസിലായിരുന്നു രണ്ടാം ഗോൾ. 77ാം മിനിറ്റിൽ പട്ടിക തികച്ച് മാർച്ചിനുശേഷം ആദ്യ ഹാട്രിക് നേടി. സ്റ്റീവ് കുക്കിെൻറ ബൂട്ടിൽ നിന്നെത്തിയ സെൽഫ് ഗോളായിരുന്നു നാലാമത്തേത്. ജയത്തോടെ ലിവർപൂൾ പോയൻറ് പട്ടികയിൽ (42) ഒന്നാം സ്ഥാനത്തേക്ക് കയറി. മാഞ്ചസ്റ്റർ സിറ്റിയെയാണ് (41) മറികടന്നത്.
