‘ചോ​ര​ചി​ന്തി​യാ​ലെ​ന്താ സ​ലാ​ഹി​നെ ക​ണ്ടി​ല്ലേ’

22:45 PM
11/08/2019
salah-and-flower-110819.jpg

ല​ണ്ട​ൻ: ചോ​ര ചി​ന്തി​യാ​ലെ​ന്താ  പ്രി​യ​പ്പെ​ട്ട താ​ര​ത്തെ ക​ണ്ണു​നി​റ​യെ കാ​ണാ​നും, ഫോ​േ​ട്ടാ​യെ​ടു​ക്കാ​നു​മാ​യ​തി​​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ​ ​ആ​രാ​ധ​ക​നാ​യ 11കാ​ര​ൻ ലൂ​യി​സ്​ ഫ്ല​വ​ർ. പ്രീ​മി​യ​ർ ലീ​ഗി​ലെ ലി​വ​ർ​പൂ​ളി​​​െൻറ ആ​ദ്യ​മ​ത്സ​രം ക​ഴി​ഞ്ഞ്​ സ​ലാ​ഹും സ​ഹ​താ​ര​ങ്ങ​ളും മ​ട​ങ്ങു​േ​മ്പാ​ഴാ​ണ്​ ലൂ​യി​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സ​ലാ​ഹ്​ കാ​റി​ൽ ക​യ​റി പു​റ​പ്പെ​ടു​േ​മ്പാ​ൾ ഒാ​ടി​യെ​ത്തി കൈ​വീ​ശു​ക​യാ​യി​രു​ന്നു ലൂ​യി​സും സ​ഹോ​ദ​ര​ൻ ​​െഎ​സ​ക്കും. ഇ​തി​നി​ടെ, വി​ള​ക്കു​കാ​ലി​ൽ ത​ള്ളി താ​ഴെ​വീ​ണ ലൂ​യി​സി​​​െൻറ മൂ​ക്ക്​ പൊ​ട്ടി ചോ​ര​യൊ​ലി​ച്ചു. ഇ​തു​ ക​ണ്ടാ​യി​രു​ന്നു സ​ലാ​ഹ്​ കാ​ർ നി​ർ​ത്തി​യ​ത്. അ​രി​കി​ലെ​ത്തി കു​ഞ്ഞ്​ ആ​രാ​ധ​ക​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ശ്വ​സി​പ്പി​ച്ച താ​രം അ​വ​ർ​ക്കൊ​പ്പം ഫോ​േ​ട്ടാ​ക്കും പോ​സ്​ ചെ​യ്​​തു. കു​ട്ടി​ക​ളു​ടെ വ​ള​ർ​ത്ത​ച്ഛ​ൻ ജോ ​കൂ​പ്പ​റാ​ണ്​ ഇ​ക്കാ​ര്യം ചി​ത്ര​സ​ഹി​തം ട്വീ​റ്റ്​ ചെ​യ്​​ത​ത്. 

Loading...
COMMENTS