Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുഷ്കക്കൊപ്പം ഫോട്ടോ; കോഹ്ലിക്കെതിരെ ആരാധകർ

text_fields
bookmark_border
അനുഷ്കക്കൊപ്പം ഫോട്ടോ; കോഹ്ലിക്കെതിരെ ആരാധകർ
cancel

ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഭാര്യ അനുഷ്ക ശർമ്മക്കൊപ്പമുള്ള ഫോട്ടോ ടിറ്ററിൽ ഷെയ ർ ചെയ്ത വിരാട് കോഹ്ലിക്കെതിരെ ആരാധകർ. കോഹ്ലി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.

അഡ്ലെയ്ഡിലെ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കോഹ്ലി പരിശ്രമിക്കണമെന്നും ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. കോഹ്ലിയുടെ ബാറ്റിങ് ഫോമിലും ആരാധകർ നിലവിൽ തൃപ്തരല്ല. ഒന്നാം ഏകദിനത്തിൽ വെറും മൂന്ന് റൺസെടുത്ത് കോഹ്ലി പുറത്തായിരുന്നു.

ആസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ നേടിയ ചരിത്ര ജയത്തിൻെറ സന്തോഷം അധിക ദിവസത്തേക്ക് ആസ്വദിക്കാൻ ഇന്ത്യൻ ടീമിനായില്ല. ലോകകപ്പ് സന്നാഹമെന്ന തരത്തിലുള്ള ആസ്ട്രേലിയൻ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോൽവി വിമർശങ്ങൾ ഉയർത്തിയിരുന്നു. ബൗളിങ് പ്രതീക്ഷയായിരുന്ന ഹർദിക് പാണ്ഡ്യയെ സ്ത്രീവിരുദ്ധ പരാമർശത്തിൻെറ പേരിൽ വിവാദത്തിൽപെട്ട് നാട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli Trolled After Sharing Picture With Anushka Sharma -Sports news
Next Story