ന്യൂഡൽഹി: മികച്ച പ്രകടനം നടത്തുേമ്പാഴാണ് തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന. ടീമിൽ നിന്ന് ഒഴിവാക്കിയത് എന്നെ വേദനിപ്പിച്ചു. എന്നാൽ, ഇപ്പോൾ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും റെയ്ന പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് തന്നെ കൂടുതൽ കരുത്തനാക്കിയെന്നും റെയ്ന വ്യക്തമാക്കി. എനിക്ക് ക്രിക്കറ്റ് ഇപ്പോൾ ഉപക്ഷേിക്കാനാവില്ല. 2019 ലോകകപ്പ് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മൽസരങ്ങളിൽ കരിയറിൽ നിർണായകമാണെന്നും റെയ്ന പറഞ്ഞു.
കുടുംബത്തിെൻറ പിന്തുണയാണ് മോശം സമയത്ത് തനിക്ക് കരുത്ത് പകർന്നത്. ടീമിൽ ഇല്ലാതിരുന്ന സമയത്ത് അഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഇത് തെൻറ കരിയറിന് ഗുണം ചെയ്തുവെന്നും റെയ്ന കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ട്വൻറി ട്വൻറി മൽസരങ്ങൾക്കുള്ള ടീമിൽ റെയ്നയെ ഉൾപ്പെടുത്തിയിരുന്നു.