മികച്ച ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ: സചിനെ പിന്നിലാക്കി ദ്രാവിഡ്
text_fieldsന്യൂഡൽഹി: ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡെന്ന് അഭിപ്രായ സർവേ.
കരിയറിലുടനീളം സചിൻ ടെണ്ടുൽകർ എന്ന പ്രതിഭയുടെ നിഴലിൽ ഒതുങ്ങിയ ദ്രാവിഡ് വിസ്ഡൻ ഇന്ത്യയുടെ സർവേയിലാണ് മാസ്റ്റർ ബ്ലാസ്റ്ററെ പിന്നിലാക്കിയത്.
11,400 പേർ പങ്കെടുത്ത ഓൺലൈൻ വോട്ടെടുപ്പിൽ 52 ശതമാനം പേരാണ് ദ്രാവിഡിനെ തിരഞ്ഞെടുത്തത്. 16 ഇന്ത്യൻതാരങ്ങളിൽനിന്ന് സചിനെയും ദ്രാവിഡിനെയും കൂടാതെ സുനിൽ ഗവാസ്കറും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് അവസാന നാലിലെത്തിയത്.
ഗവാസ്കർ കോഹ്ലിയെ പിന്തള്ളി മൂന്നാമതെത്തി. ചൊവ്വാഴ്ച രാവിലെ വരെ ദ്രാവിഡിന് 42 ശതമാനം പേരുടെ പിന്തുണയേയുണ്ടായിരുന്നുള്ളൂ.
എന്നാൽ, കരിയറിൽ ഉടനീളം പ്രകടമാക്കിയ പോരാട്ടവീര്യംപോലെ അവസാന നിമിഷം ദ്രാവിഡ് സചിനെ പിന്നിലാക്കുകയായിരുന്നുവെന്ന് വിസ്ഡൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.