ന്യൂഡൽഹി: ഒറ്റ സീസണിൽ രണ്ടായിരത്തിലധികം കളികളുമായി ചരിത്രംകുറിച്ച് ആഭ്യന്തര ക്രിക്കറ്റ്. 2017-18 സീസണിൽ 1032 കളികളും 1892.5 കളിദിനങ്ങളുമാണുണ്ടായിരുന്നത്. ഇത്തവണ, മേയ് 12ന് െഎ.പി.എൽ സീസൺ അവസാനിക്കുേമ്പാൾ, 2024 കളികൾ നടന്നിരിക്കും.
ആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡാണിത്. കളിദിനങ്ങളുടെ എണ്ണത്തിൽ 81 ശതമാനം വർധനയാണുണ്ടായത്. കൃത്യമായി തയാറാക്കിയ ഷെഡ്യൂളാണ് ഇൗ നേട്ടത്തിന് സഹായകമായതെന്ന് ബി.സി.സി.െഎ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇൗ സീസണിൽ രജിസ്റ്റർ ചെയ്ത 13,015 കളിക്കാരിൽ, 6471 പേർ ഗ്രൗണ്ടിലിറങ്ങി.