Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമികച്ച...

മികച്ച പ്രകടനത്തിന് പ്രചോദനമായത്​ ഷെയ്​ൻ വോൺ: കുൽദീപ്​ യാദവ്​

text_fields
bookmark_border
മികച്ച പ്രകടനത്തിന് പ്രചോദനമായത്​ ഷെയ്​ൻ വോൺ: കുൽദീപ്​ യാദവ്​
cancel
കൊൽക്കത്ത: രാജസ്​ഥാൻ റോയൽസിനെതിരായ നിർണായക മത്സരത്തിൽ ത​​െൻറ ​െഎ.പി.​എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന്​​ പ്രചോദനമായത്​ ആസ്​ട്രേലിയൻ സ്​പിൻ ഇതിഹാസം ഷെയ്​ൻ വോണി​​െൻറ സാന്നിധ്യമാണെന്ന്​ കുൽദീപ്​ യാദവ്​.

നാല്​ ഒാവറിൽ 20 റൺസ്​ മാത്രം വഴങ്ങി നാല്​ നിർണായക വിക്കറ്റുകൾ വീഴ്​ത്തിയ കുൽദീപി​​െൻറ മികവിലാണ്​ കൂറ്റൻ സ്​കോറിലേക്ക്​ കുതിക്കുകയായിരുന്ന രാജസ്​ഥാനെ കൊൽക്കത്ത പിടിച്ചുകെട്ടിയത്​. ത​​െൻറ ആദ്യ ഓവറിൽ രാജസ്​ഥാൻ നായകൻ അജിൻക്യ രഹാനെയെ വീഴ്ത്തി തുടങ്ങിയ കുൽദീപ് പിന്നീട് മികച്ച ഫോമിലുള്ള ജോസ് ബട്​ലർ, ബെൻ സ്​റ്റോക്സ്​, സറ്റുവർട്ട് ബിന്നി എന്നിവരുടെയും വിക്കറ്റുകൾ പിഴുതു.

ഒാപണർ ബട്​ലറി​​െൻറയും രഹാനെയുടെയും വിക്കറ്റുകളാണ്​ മത്സരത്തിൽ നിർണായകമായത്​. രാജസ്​ഥാ​നെ 144 റൺസിന്​ ഒാൾഒൗട്ടാക്കിയ കൊൽക്കത്ത വെറും നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകണ്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIKuldeep Yadavmalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - kuldeep yadav- IPL 2018- Sports news
Next Story