Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​ഞ്ചാ​ബ്​ 88ന്...

പ​ഞ്ചാ​ബ്​ 88ന് പുറത്ത്; ബംഗളൂരുവിന്​ 10 വിക്കറ്റിൻെറ തകർപ്പൻ ജയം

text_fields
bookmark_border
പ​ഞ്ചാ​ബ്​ 88ന് പുറത്ത്; ബംഗളൂരുവിന്​ 10 വിക്കറ്റിൻെറ തകർപ്പൻ ജയം
cancel
camera_alt?? ?????? ?????????? ?????????????
ഇന്ദോർ: പ്ലേഒാഫ്​ സ്വപ്​നവുമായിറങ്ങിയ പഞ്ചാബിനെ എറിഞ്ഞുവീഴ്​ത്തിയ ബംഗളൂരുവിന്​ 10 വിക്കറ്റി​​​​െൻറ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്​ത പഞ്ചാബ്​ ഉമേഷ്​ യാദവ്​ നയിച്ച ബംഗളൂരു ബൗളിങ്​ ആ​​ക്രമണത്തിന് മുന്നിൽ കളിമറന്നപ്പോൾ 15.1 ഒാവറിൽ 88 റൺസിന്​ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനെ ഒാപണർമാരായ വിരാട്​ കോഹ്​ലിയും (28 പന്തിൽ 48), പാർഥിവ്​ പ​േട്ടലും (22 പന്തിൽ 40) 8.1 ഒാവറിൽ വിജയത്തിലെത്തിച്ചു. അപ്രതീക്ഷിത തോൽവി പഞ്ചാബി​​​​െൻറ ​േപ്ലഒാഫ്​ പ്രതീക്ഷകൾക്ക്​ തിരിച്ചടിയായി. അതേസമയം, പിൻനിരയിലായിരുന്ന ബംഗളൂരുവിന്​ ജയം പുതുജീവനായി.

ടോ​സ് ന​ഷ്​​ട​പെ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​നാ​യി കെ.​എ​ല്‍. രാ​ഹു​ലും (21) ക്രി​സ്ഗെ​യ്‌​ലും (18) ചേ​ര്‍ന്ന് പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ തു​ട​ക്കം ന​ൽ​കി​യ​ത്. എ​ന്നാ​ല്‍, അ​ഞ്ചാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ ഉ​മേ​ഷ് യാ​ദ​വ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി ക​ളി തി​രി​ച്ചു. രാ​ഹു​ലി​നെ കോ​ളി​ന്‍ ഗ്രാ​ന്‍ഡ്‌​ഹാ​മി​​​​​​െൻറ​യും ഗെ​യ്‌​ലി​നെ മു​ഹ​മ്മ​ദ് സി​റാ​ജി​​​​​​െൻറ​യും കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ്​ ഉ​മേ​ഷ്​ ഇ​ര​ട്ട പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. 
 

ക​രു​ൺ നാ​യ​ർ അ​ടു​ത്ത ഒാ​വ​റി​ൽ മു​ഹ​മ്മ​ദ്​ സി​റാ​ജി​ന്​ വി​ക്ക​റ്റ്​ ന​ൽ​കി മ​ട​ങ്ങി (1). പി​ന്നാ​ലെ പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​ര​വു​മാ​യെ​ത്തി​യ ആ​രോ​ൺ ഫി​ഞ്ചി​നും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​റു​വ​ശ​ത്ത്​ വി​ക്ക​റ്റ്​ കൊ​ഴി​ഞ്ഞു​​കൊ​ണ്ടേ​യി​രു​ന്നു. മാ​ര്‍ക്ക​സ് സ്‌​റ്റോ​യി​നി​സ് (2), മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ (2) എ​ന്നി​വ​ര്‍ പെ​ട്ടെ​ന്ന് മ​ട​ങ്ങി. ഫി​ഞ്ചി​നെ കോ​ഹ്​​ലി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച്​ മു​ഇൗ​ൻ അ​ലി പ​ഞ്ചാ​ബി​​​​​​െൻറ നി​ല പ​രു​ങ്ങ​ലി​ലാ​ക്കി. സ്​​കോ​ർ​ബോ​ർ​ഡ്​ അ​പ്പോ​ൾ 11.5 ഓ​വ​റി​ല്‍ 78-6 എ​ന്ന നി​ല​യി​ലാ​യി.

12ാം ഒാ​വ​റി​ൽ ക്യാ​പ്​​റ്റ​ൻ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നും (0), ആ​ന്‍ഡ്ര്യൂ ടൈ​യും (0) വ​ന്ന​പോ​ലെ മ​ട​ങ്ങി. വാ​ല​റ്റ​ക്കാ​രാ​യ മോ​ഹി​ത് ശ​ര്‍മ​യും (3) അ​ങ്കി​ത് ര​ജ്പൂ​തും (1) റ​ണ്ണൗ​ട്ടാ​യ​തോ​ടെ പ​ഞ്ചാ​ബ് സ്​​കോ​ർ 88ൽ ​അ​വ​സാ​നി​ച്ചു. യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, മു​ഹ​മ്മ​ദ് സി​റാ​ജ്, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം, മൊ​യി​ന്‍ അ​ലി എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - Kings XI Punjab v Royal Challengers Bangalor
Next Story