രണ്ട് മത്സരങ്ങളുടെ വേദി പുണെയിൽ നിന്നും കൊൽക്കത്തയിലേക്ക് മാറ്റി
text_fieldsകൊൽക്കത്ത: മേയ് 23, 25 തീയതികളിലായി നടക്കുന്ന െഎ.പി.എൽ പ്ലേ ഒാഫിലെ എലിമിനേറ്റർ, രണ്ടാം ക്വാളിഫയർ മത്സരങ്ങൾ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽനിന്നും കൊൽക്കത്ത ഈഡൻ ഗാർഡൻസിലേക്ക് മാറ്റി.
നേരത്തേ കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിെൻറ ആറു ഹോം മത്സരങ്ങൾ ചെന്നൈയിൽനിന്ന് പുണെയിലേക്ക് മാറ്റിയിരുന്നു.
ഇതേതുടർന്നാണ് കൊൽക്കത്തക്ക് മത്സരം അനുവദിക്കാൻ ഐ.പി.എൽ ഗവേണിങ് കൗൺസിൽ തീരുമാനിച്ചത്. മേയ് 22െൻറ ആദ്യ ക്വാളിഫയറും 27െൻറ ഫൈനലും മുംബൈ വാംഖഡെയിൽ തന്നെ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
