Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജോസ്​ ബട്​ലർ 94...

ജോസ്​ ബട്​ലർ 94 നോട്ടൗട്ട്​; രാജസ്​ഥാന്​ ഏഴ്​ വിക്കറ്റ്​ ജയം

text_fields
bookmark_border
ജോസ്​ ബട്​ലർ 94 നോട്ടൗട്ട്​; രാജസ്​ഥാന്​ ഏഴ്​ വിക്കറ്റ്​ ജയം
cancel

മും​ബൈ: തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ്​ കാഴ്​ചവെച്ച ജോസ്​ ബട്​ലറി​​െൻറ(94 നോട്ടൗട്ട്​) മികവിൽ ​നിർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെതിരെ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സിന്​ ഏഴ്​​ വിക്കറ്റ്​​ ജയം. ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മും​ബൈ 20 ഒാ​വ​റി​ൽ ആ​റു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 168 റ​ൺ​സെ​ടു​ത്തു.​ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്​ഥാൻ രണ്ടോവർ ബാക്കി നിൽക്കേ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. അജിങ്ക്യ രഹാനെ (37)യും സഞ്ജു സാംസണും (26) ബട്​ലർക്ക്​ മികച്ച പിന്തുണ നൽകി. 


ഒാപണർമാരായ സൂര്യകുമാർ യാദവും (38) എവിൻ ലൂയിസും (60) മുംബൈക്ക്​ മികച്ച തുടക്കം നൽകിയത്. ഇരുവരും ചേർന്ന്​ ആദ്യ വിക്കറ്റിൽ 87 റൺസെടുത്തു. 11ാം ഒാവറിൽ യാദവിനെ പുറത്താക്കിയ ഉടനെ ക്യാപ്​റ്റൻ രോഹിത്​ ശർമയെ (0) മടക്കിയയച്ച ജെ​ഫ്രെ ആർച്ചർ മുംബൈക്ക്​ ഇരട്ട പ്രഹരമേൽപിച്ചു. ഇഷാൻ കിഷനും (12) ക്രുനാൽ പാണ്ഡ്യക്കും (3) കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച ഹാർദിക്​ പാണ്ഡ്യയാണ്​ (36) മുംബൈക്ക്​ പൊരുതാവുന്ന സ്​കോർ സമ്മാനിച്ചത്. ബെൻ കട്ടിങ്ങും (8) പുറത്താകാതെ നിന്നു. രാജസ്​ഥാന്​ വേണ്ടി ആർച്ചറും ബെൻ സ്​​േറ്റാക്​സും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story