Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​​തിരിച്ചടിച്ച്​​...

​​തിരിച്ചടിച്ച്​​ കെയ്​ൻ വില്യംസണും (83) ശിഖർ ധവാനും (92); ഹൈദരാബാദിന്​ ഒമ്പത്​ വിക്കറ്റ്​ ജയം

text_fields
bookmark_border
rishabh-pant
cancel

ഡ​ൽ​ഹി: റി​ഷ​ഭ്​ പ​ന്തി​​​​െൻറ ബാ​റ്റി​ന്​ വീ​ര്യം കൂ​ടു​ത​ലാ​ണെ​ന്ന്​ ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​ഞ്ഞെങ്കിലും ഫി​റോ​സ്​​ഷാ കോ​ട്​​ല സ്​​റ്റേ​ഡി​യ​ത്തി​ൽ സൺറൈസേഴ്​സ്​ ഹൈദരാബാദി​​​​െൻറ വിജയക്കൊടി. കേ​ളി​കേ​ട്ട ഹൈ​ദ​രാ​ബാ​ദ്​ ബൗ​ള​ർ​മാ​രെ അടിച്ചുപരത്തി 63 പ​ന്തി​ൽ 128 റ​ൺ​സു​മാ​യി യു​വ​താ​രം റി​ഷ​ഭ്​ പ​ന്ത്​ ബാ​റ്റി​ങ്​ വി​സ്​​ഫോ​ട​ന​ം കാഴ്​ചവെച്ചെങ്കിലും കളി ജയിക്കാൻ അതുമതിയായിരുന്നില്ല. ക്യാപ്​്​റ്റൻ കെയിൻ വില്യംസണും (83) ശിഖർ ധവാനും (92) അർധസെഞ്ച്വറിയുമായി തിരിച്ചടിച്ചപ്പോൾ സൺറൈസേഴ്​സ്​ ഹൈദരാബാദ്​​​ ഒമ്പത്​ വിക്കറ്റ്​ ജയം സ്വന്തമാക്കി. അലക്​സ്​ ഹെയിൽസി​​​​െൻറ(14) വിക്കറ്റാണ്​ സന്ദർശകർക്ക്​ നഷ്​ടമായത്​. സ്​കോർ: ഡൽഹി: 187/5. ഹൈദരാബാദ്:​​ 191/1.  

63 പ​ന്തി​ൽ 128 റ​ൺ​സു​മാ​യി യു​വ​താ​രം റി​ഷ​ഭ്​ പ​ന്തി​​​െൻറ ബാ​റ്റി​ങ്​ വി​സ്​​ഫോ​ട​ന​ത്തി​ലാ​ണ്​ 187 റ​ൺ​സി​​​െൻറ മി​ക​ച്ച സ്​​കോ​റി​ൽ ഡ​ൽ​ഹി​യെ​ത്തി​യ​ത്. ത​ല​ങ്ങും വി​ല​ങ്ങും പ​ന്ത്​ അ​ടി​ച്ചു​പ​റ​ത്തി​യ റി​ഷ​ഭ്​ 15 ഫോ​ർ​ നേ​ടി​യ​പ്പോ​ൾ നി​ലം​തൊ​ടാ​തെ പ​ന്ത്​ പ​റ​ന്ന​ത്​ ഏ​ഴ് ത​വ​ണ​യാ​ണ്. 187ൽ ​ബാ​ക്കി​യു​ള്ള ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ സം​ഭാ​വ​ന 59 റ​ൺ​സ്​ മാ​ത്രം. പ്ലേ​ഒാ​ഫ്​ ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ച സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ജ​യം അ​നി​വാ​ര്യ​മാ​യാ​ണ്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഡ​ൽ​ഹി​യി​റ​ങ്ങി​യ​ത്.


ഏ​തു ചെ​റി​യ ​സ്​​കോ​റി​ലും എ​റി​ഞ്ഞു​പി​ടി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​​​െൻറ മി​ക​വ്​ ന​ന്നാ​യ​റി​യു​ന്ന​തി​നാ​ൽ ടോ​സ്​ നേ​ടി​യ ഡ​ൽ​ഹി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്തു. റ​ൺ​സെ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ട്​ തു​ട​ങ്ങി​യ ഡ​ൽ​ഹി​ക്ക്​ നാ​ലാം ഒാ​വ​റി​ൽ ഒാ​പ​ണ​ർ പൃ​ഥി ഷാ​യെ (9) ന​ഷ്​​ട​മാ​യി. ശാ​കി​ബ്​ ഹ​സ​നാ​ണ്​ ഷാ​യെ ധ​വാ​​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ച​ത്. അ​ടു​ത്ത പ​ന്തി​ൽ ത​ന്നെ ഇം​ഗ്ലീ​ഷ്​ താ​രം ജാ​സ​ൺ റോ​യി​യും (11) പു​റ​ത്താ​യ​തോ​ടെ  ഡ​ൽ​ഹി ത​ക​ർ​ച്ച മ​ണ​ത്തി​രു​ന്നു. പ​തു​ക്കെ തു​ട​ങ്ങി​യ പ​ന്തി​​​െൻറ ബാ​റ്റി​ങ്ങി​ന്​ ചൂ​ടു​പി​ടി​ക്കും​മു​േ​മ്പ ക്യാ​പ്​​റ്റ​ൻ ​േശ്ര​യ​സ്​ അ​യ്യ​ർ (3) റ​ണ്ണൗ​ട്ടി​ലും പു​റ​ത്താ​യി.

റ​ണ്ണൗ​ട്ടി​ന്​ കാ​ര​ണ​ക്കാ​ര​ൻ പ​ന്ത്​ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ക്യാ​പ്​​റ്റ​നെ പു​റ​ത്താ​ക്കി​യ​തി​ന്​ പ്രാ​യ​ശ്ചി​ത്തം ചെ​യ്​​​ത പ്ര​ക​ട​ന​മാ​യി​രു​ന്നു പി​ന്നീ​ട്. സ്​​ക്വ​യ​ർ ലെ​ഗി​ലും ക​വ​റി​ലും ലോ​ങ്​ ഒാ​ണി​ലും ലോ​ങ്​ ഒാ​ഫി​ലും ഫൈ​ൻ ലെ​ഗി​ലും തേ​ഡ്​​മാ​നി​ലും ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു​പ​ര​ത്തി 55 പ​ന്തി​ൽ റി​ഷ​ഭ്​ പ​ന്ത്​ ക​ന്നി ​െഎ.​പി.​എ​ൽ സെ​ഞ്ച്വ​റി കു​റി​ച്ചു. ​ഹൈ​ദ​​രാ​ബാ​ദി​​​െൻറ ഏ​റ്റ​വും വി​ശ്വ​സ്​​ത​നാ​യ ബൗ​ള​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​​​െൻറ അ​വ​സാ​ന ഒാ​വ​റി​ൽ പ​ന്ത്​ നേ​ടി​യ​ത്​ 26 റ​ൺ​സാ​ണ്. ഭു​വ​നേ​ശ്വ​ർ 51 റ​ൺ​സ്​​ വി​ട്ടു​കൊ​ടു​ത്ത്​ ത​ല്ലു​കൊ​ള്ളി​യാ​യ​പ്പോ​ൾ സി​ദ്ധാ​ർ​ഥ്​ കൗ​ൾ 48ഉം ​റാ​ഷി​ദ്​ ഖാ​ൻ 35ഉം ​റ​ൺ​സ്​ വ​ഴ​ങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story