Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്​ഥാന്​ 15 റൺസ്​...

രാജസ്​ഥാന്​ 15 റൺസ്​ ജയം

text_fields
bookmark_border
രാജസ്​ഥാന്​ 15 റൺസ്​ ജയം
cancel

ജ​യ്​​പൂ​ർ: രാജസ്​ഥാൻ റോയൽസിനെതിരായ തുടർച്ചയായ രണ്ടാം മത്സരത്തിലും ലോകേഷ്​ രാഹുൽ ഒറ്റയാനായി കളംനിറഞ്ഞെങ്കിലും ഇത്തവണ ടീമിനെ വിജയിപ്പിക്കാനായില്ല. മറ്റാരും കാര്യമായ പിന്തുണ നൽകാതിരുന്നപ്പോൾ രാഹുൽ ഒരറ്റത്ത്​ പൊരുതിയിട്ടും ലക്ഷ്യത്തിന്​ 15 റൺസകലെ കിങ്​സ്​ ഇലൻ പഞ്ചാബ്​ ഇടറിവീണപ്പോൾ നിർണായക മത്സരത്തിൽ ജയം നേടി രാജസ്​ഥാൻ റോയൽസ്​ പ്ലേഒാഫ്​ സാധ്യത നിലനിർത്തി. 
 

ജോസ് ബട് ലർ
 

വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ​ ജോ​സ്​ ബ​ട്​​ല​ർ (58  പ​ന്തി​ൽ 82) ന​ൽ​കി​യ ത​ക​ർ​പ്പ​ൻ തു​ട​ക്ക​ത്തി​​െൻറ കരുത്തിൽ രാ​ജ​സ്​ഥാൻ  20 ഒാ​വ​റി​ൽ എ​ട്ട്​​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 158 റ​ൺ​സെ​ടു​ത്തപ്പോൾ   70 പന്തിൽ 95 റൺസുമായി പുറത്താവാതെ നിന്ന രാഹുലിന്​ ടീമിനെ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 143 റൺസ്​ വരെയെത്തിക്കാനേ കഴിഞ്ഞുള്ളൂ. 
ക്രിസ്​ ഗെയ്​ൽ (ഒന്ന്​), രവിചന്ദ്ര അശ്വിൻ (പൂജ്യം), കരുൺ നായർ (മൂന്ന്​), അക്ഷദീപ്​ നാഥ്​ (ഒമ്പത്​), മനോജ്​ തിവാരി (ഏഴ്​), അക്​സർ പ​േട്ടൽ (ഒമ്പത്​), മാർകസ്​ സ്​റ്റോയ്​നിസ്​ (11) എന്നിവർക്കൊന്നും രാഹുലിന്​ പിന്തുണ നൽകാനായില്ല. രണ്ട്​ സിക്​സും 11 ഫോറുമടക്കമാണ്​ രാഹുൽ 95ലെത്തിയത്​. കഴിഞ്ഞ മത്സരത്തിൽ രാജസ്​ഥാനെതിരെ തന്നെ രാഹുൽ പുറത്താവാതെ 84 റൺസെടുത്തിരുന്നു. 

നേരത്തേ ഒാ​പ​ണ​ർ റോളിലെത്തിയ ബ​ട്​​ല​ർ അ​പാ​ര ഫോ​മി​ലാ​യി​രു​ന്നു. ഒ​രു സി​ക്​​സും ഒ​മ്പ​ത്​ ബൗ​ണ്ട​റി​യു​മ​ട​ക്ക​മാ​ണ്​ ഇം​ഗ്ലീ​ഷ്​ താ​രം 82  റ​ൺ​സി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ മ​റ്റാ​ർ​ക്കും ബ​ട്​​ല​ർ​ക്ക്​  കാ​ര്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​നാ​യി​ല്ല. ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ  ര​ഹാ​നെ (ഒ​മ്പ​ത്), വ​ൺ​ഡൗ​ണാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച  കൃ​ഷ്​​ണ​പ്പ ഗൗ​തം (എ​ട്ട്), സ​ഞ്​​ജു​ സാം​സ​ൺ (22), ബെ​ൻ  സ്​​റ്റോ​ക്​​സ്​ (14), സ്​​റ്റു​വാ​ർ​ട്ട്​ ബി​ന്നി (11), മ​ഹി​പാ​ൽ  ലോം​റോ​ർ (ഒ​മ്പ​ത്​ നോ​ട്ടൗ​ട്ട്), ജോ​ഫ്ര ആ​ർ​ച്ച​ർ (പൂ​ജ്യം),  ജ​യ്​​ദേ​വ്​ ഉ​ന​ദ്​​ക​ട്​ (പൂ​ജ്യം) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ  സ്​​കോ​ർ. 34 റ​ൺ​സ്​ വ​ഴ​ങ്ങി നാ​ല്​ വി​ക്ക​റ്റ്​ പി​ഴു​ത ആ​ൻ​ഡ്രൂ  ടൈ​യും 21 റ​ൺ​സി​ന്​ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ മു​ജീ​ബു​ർ​റ​ഹ്​ മാ​നും ഒ​രു വി​ക്ക​റ്റെ​ടു​ത്ത സ്​​റ്റോ​യ്​​നി​സു​മാ​ണ്​  രാ​ജ​സ്ഥാ​ൻ ബാ​റ്റി​ങ്ങി​നെ ത​ള​ച്ച​ത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story