Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

വെടിക്കെട്ടുമായി ഗില്ലും കാർത്തിക്കും; ചെന്നൈ സൂപ്പർ കിങ്​സിനെ തോൽപിച്ച്​ കൊൽക്കത്ത

text_fields
bookmark_border
വെടിക്കെട്ടുമായി ഗില്ലും കാർത്തിക്കും; ചെന്നൈ സൂപ്പർ കിങ്​സിനെ തോൽപിച്ച്​ കൊൽക്കത്ത
cancel

കൊൽക്കത്ത: ​ഒന്നാം സ്​ഥാനത്ത്​ കുതിച്ച ചെന്നൈ സൂപ്പർ കിങ്​സിനെ തോൽപിച്ച്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ വീണ്ടും െഎ.പി.എൽ കിരീടപ്പോരിലേക്ക്​. സ്വന്തം തട്ടകത്തിലെത്തിയ ​ധോണിപ്പടയെ ആറു വിക്കറ്റിന്​ തോൽപിച്ചാണ്​ ദിനേഷ്​ കാർത്തികും സംഘവും കരുത്തുതെളിയിച്ചത്​. ആദ്യം ബാറ്റുചെയ്​ത ചെന്നൈ ഉയർത്തിയ 178 റൺസ്​ വിജലക്ഷ്യം നാലു വിക്കറ്റ്​ നഷ്​ടത്തിൽ 17.5 ഒാവറിലാണ്​ കൊൽക്കത്ത മറികടന്നത്​. സ്​കോർ ചെന്നൈ: 177/5(20 ഒാവർ), കൊൽക്കത്ത:180/4 (17.4). ഷുഭ്​മാൻ ഗിൽ (36 പന്തിൽ 57), ക്യാപ്​റ്റൻ ദിനേഷ്​ കാർത്തിക്​ (18 പന്തിൽ 45) എന്നിവർ ചേർന്നാണ്​ ആതിഥേയർക്ക്​ അനായാസജയം ഒരുക്കിയത്​. 

നേരത്തെ, ടോസ്​ നേടിയ ​കൊൽക്കത്ത എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർ ഷെയ്​ൻ വാട്​സണും ഫാഫ്​ ഡു ​െപ്ലസിസും മഞ്ഞപ്പടക്ക്​ മികച്ച തുടക്കം നൽകി. 48 റൺസി​​​​െൻറ ഒന്നാം വിക്കറ്റ്​ കൂട്ടുകെട്ടുമായിരിക്കെ ഡു​െപ്ലസിസി​​​​െൻറ വിക്കറ്റാണ്​ (15 പന്തിൽ 27) ചെന്നൈക്ക്​ ആദ്യം നഷ്​ടമായത്​. പിയൂഷ്​ ചൗളയാണ്​ ദക്ഷിണാഫ്രിക്കൻ താരത്തെ മടക്കിയത്​. പിന്നാലെ, ഷെയ്​ൻ വാട്​സൺ (25 പന്തിൽ 36) സുനിൽ നരെയ്​​​​​െൻറ പന്തിൽ കൂടാരം ​​കയറി. ഇതോടെ ചെന്നൈയുടെ സ്​കോറിന്​ വേഗം കുറഞ്ഞു.


സുരേഷ്​ റെയ്​നയും (31), അമ്പാട്ടി റായുഡുവും (21) നിലയുറപ്പിക്കാതെ മടങ്ങി. പിന്നീടായിരുന്നു ക്യാപ്​റ്റൻ എം.എസ്​. ധോണിയുടെ വെടി​ക്കെട്ട്​ ബാറ്റിങ്​. 25 പന്തിൽ നാലു സിക്​സും ഒരു ഫോറുമടക്കം പുറത്താകാതെ ധോണി അടിച്ചുകൂട്ടിയത്​ 43 റൺസാണ്​. രവീന്ദ്ര ജദേജ അവസാന ഒാവറിൽ മടങ്ങിയപ്പോൾ, കരൺ ശർമ (0) പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story