Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡിവില്ലിയേഴ്​സ്​...

ഡിവില്ലിയേഴ്​സ്​ മിന്നി; ബംഗളൂരുവിന്​ ആറു വിക്കറ്റ്​ ജയം

text_fields
bookmark_border
ഡിവില്ലിയേഴ്​സ്​ മിന്നി; ബംഗളൂരുവിന്​ ആറു വിക്കറ്റ്​ ജയം
cancel


ബംഗളൂരു: ചിന്നസ്വാമിയിൽ മിന്നിയ എബി ഡിവില്ലിയേഴ്​സി​​െൻറ മികവിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ ബംഗളൂരുവിന്​ ആറു വിക്കറ്റ്​ വിജയം. 39 ബാളിൽ 10 ഫോറും അഞ്ചു സിക്​സും അടക്കം 90 റൺസെടുത്ത ഡിവില്ലിയേഴ്​സ്​ ആണ്​ കളിയിലെ കേമൻ. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റുചെയ്​ത ഡൽഹി അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 174 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 18 ഒാവറിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 176 റൺസെടുത്തു. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി 26 പന്തിൽ 30 റൺസ്​ നേടി. 


കോഹ്​ലി സിക്​സറിന്​ പറത്തിയ പന്ത്​ അസാധ്യ മെയ്​വഴക്കത്തോടെ ബൗണ്ടറി ലൈനിൽ ഉയർന്നുചാടി ഒറ്റക്കൈയിലൊതുക്കി വീണകിടപ്പിൽ സഡൻ ബ്രേക്കിട്ടുനിന്ന ട്ര​െൻറ്​ ബോൾട്ടി​​െൻറ ക്യാച്ചാണ്​ തോൽവിക്കിടയിലും ഡൽഹിക്ക്​ വിസ്​മയമായത്​. ഒാപണർമാരായ മനൻ വോറ (രണ്ട്​), ക്വിൻറൺ ഡികോക്ക്​ (18) എന്നിവർ എളുപ്പം മടങ്ങി. ഡൽഹിക്കായി ഋഷഭ്​ പന്തും (48 പന്തിൽ  85) ശ്രേയസ്​ അയ്യരും (52) മികച്ച പ്രകടനം പുറത്തെടുത്തു.  ജാസൺ റോയ്​ (5), ഗൗതം ഗംഭീർ (3), ​െഗ്ലൻ മാക്​സ്​വെൽ (4) എന്നിവർ നിരാശപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story