Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഡൽഹിക്കെതിരെ കൊൽക്കത്തക്ക്​ 71 റൺസിൻെറ തകർപ്പൻ ജയം

text_fields
bookmark_border
ഡൽഹിക്കെതിരെ കൊൽക്കത്തക്ക്​ 71 റൺസിൻെറ തകർപ്പൻ ജയം
cancel
camera_alt????? ??????????? ????????
കൊൽക്കത്ത: ​െഎ.പി.എല്ലിൽ കൊൽക്കത്ത നൈ​റ്റ്​റൈഡേഴ്​സിന്​ 71 റൺസി​​​െൻറ തകർപ്പൻ ജയം. ഡൽഹി ഡെയർഡെവിൾസിനെതിരെ ആദ്യം ബാറ്റുചെയ്​ത കൊൽക്കത്ത ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിൽ 200 റൺസെടുത്തു.

നിതീഷ്​ റാണ (59), ആന്ദ്രെ റസൽ (41), റോബിൻ ഉത്തപ്പ (35) എന്നിവരാണ്​ കൊൽക്കത്തയുടെ നെടുന്തൂണായത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 14.2 ഒാവറിൽ 129ന്​ കൂടാരം കയറി. ഡൽഹി നിരയിൽ ഋഷഭ്​ പന്തും (43) ​െഗ്ലൻ മാക്​സ്​വെല്ലും (47) മാത്രമേ രണ്ടക്കം കടന്നുള്ളൂ.

കൊൽക്കത്തക്കായി സുനിൽ നരെയ്​ൻ, കുൽദീപ്​ യാദവ്​ എന്നിവർ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. നാലു​ കളിയിൽ കൊൽക്കത്തയുടെ രണ്ടാം ജയമാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - IPL 2018- Sports news
Next Story