Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോക്​ഡൗണിന്​ ശേഷം...

ലോക്​ഡൗണിന്​ ശേഷം ലങ്കക്കെതിരെ പരമ്പര കളിക്കാൻ ഇന്ത്യ 

text_fields
bookmark_border
ലോക്​ഡൗണിന്​ ശേഷം ലങ്കക്കെതിരെ പരമ്പര കളിക്കാൻ ഇന്ത്യ 
cancel

ന്യൂഡൽഹി: കോവിഡ്​ മൂലം ലഭിച്ച നിർബന്ധിത അവധിക്ക്​ ശേഷം ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരകളിലൂടെ ഇന്ത്യൻ ക്രിക്കറ്റ്​ ടീം കളിക്കളത്തിലേക്ക്​ തിരിച്ചെത്തിയേക്കും. അടച്ചിട്ട സ്​റ്റേഡിയത്തിൽ ​മൂന്ന്​ വീതം ട്വൻറി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകൾക്ക്​ ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച്​ ശ്രീലങ്കൻ ക്രിക്കറ്റ്​ ബോർഡ്​ അയച്ച കത്തിന്​ നൽകിയ മറുപടിയിലാണ്​​ ബി.സി.സി.ഐയുടെ പച്ചക്കൊടി​. എന്നാൽ സർക്കാർ അനുവാദം നൽകിയാൽ മാത്രമാകും ജൂലൈ അവസാനം നടത്താനിരിക്കുന്ന പരമ്പര യാഥാർഥ്യമാവുക. 

‘സർക്കാർ ലോക്​ഡൗൺ ഇളവുകൾ വരുത്തുകയും വിദേശയാത്ര നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യുന്നതിനനുസരിച്ചാകും കാര്യങ്ങൾ. കളിക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിച്ച്​ പര്യടനം നടത്താൻ ഞങ്ങൾ തയാറാണ്’ ബി.സി.സി.ഐ ട്രഷറർ അരുൺ ധൂമൽ പറഞ്ഞു. ​നിലവിൽ ടെലിവിഷൻ സംപ്രേഷണ അവകാശം വിറ്റുപോകാത്തതിനാൽ ഇന്ത്യക്കെതിരായ പരമ്പരയിലൂടെ സംപ്രേഷകരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ ​ലങ്കൻ ബോർഡ്​. ​

ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന്​ കളിക്കാർ സ്വന്തം വീടുകളിലാണ്​. വൻനഗരങ്ങളിലാണ്​ താമസമെന്നതിനാൽ തന്നെ പലർക്കും മതിയായ പരിശീലനം നടത്താൻ വീടുകളിൽ സൗകര്യമില്ല. സർക്കാർ ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിന്​ പിന്നാലെ താരങ്ങൾക്ക്​ ക്യാമ്പ്​ ഒരുക്കാൻ ബോർഡ്​ പദ്ധതിയിടുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCISri LankaIndian cricketcricket resumeslockdown in india
News Summary - India open to travel to Sri Lanka for limited-overs series, says BCCI- sports
Next Story